‘എന്നെ മാത്രം മമ്മൂക്ക ഹാപ്പി ബെര്‍ത്ത്‌ഡേക്ക് വിളിച്ചില്ല, ഇനി ഞാന്‍ മിണ്ടില്ല…’; കുഞ്ഞു പരിഭവം പങ്കുവെച്ച് മമ്മൂട്ടിയും

Mammootty social media post

മലയാളികളുടെ പ്രിയ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാളായിരുന്നു ഇന്നലെ. സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം താരത്തിനുള്ള ആശംസകള്‍ക്കൊണ്ട് നിറഞ്ഞു. പിറന്നാളിന് പിന്നാലെ മമ്മൂട്ടി പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘പിണങ്ങല്ലേ, എന്താ മോളുടെ പേര്…’ എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സത്യത്തില്‍ ഈ വീഡിയോ ഒരു കുഞ്ഞു വാവയുടെ പരിഭവം പറച്ചിലാണ്. ഇനി എന്താണ് പരിഭവം എന്നല്ലേ… ഹാപ്പി ബര്‍ത്ത്‌ഡേയ്ക്ക് തന്നെ മാത്രം മമ്മൂട്ടി വിളിച്ചില്ലാ എന്നാണ് കുരുന്നിന്റെ പരിഭവം. മമ്മൂട്ടിയോട് ഇനി ഞാന്‍ മിണ്ടൂല എന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ഇതിനോടകംതന്നെ നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

Read more: ‘ഞങ്ങളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇങ്ങനെയാണല്ലോ ദൈവമേ…’ വൈറല്‍ പാട്ടിന് ക്യൂട്ട് വേര്‍ഷനുമായി മീനാക്ഷിയും ശ്രേയയും

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Story highlights: Mammootty social media post

പിണങ്ങല്ലേ , എന്താ മോൾടെ പേര് ?

Posted by Mammootty on Tuesday, 8 September 2020