‘ഞങ്ങളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇങ്ങനെയാണല്ലോ ദൈവമേ…’ വൈറല്‍ പാട്ടിന് ക്യൂട്ട് വേര്‍ഷനുമായി മീനാക്ഷിയും ശ്രേയയും

September 8, 2020
Meenakshi Sreya Jayadeep Pani Paali song video

നിറപുഞ്ചിരിയും നിഷ്‌കളങ്കത നിറഞ്ഞ സംസാരവുമായി പ്രേക്ഷകമനം കവര്‍ന്ന ചലച്ചിത്രതാരവും അവതാരകയുമൊക്കെയാണ് മീനാക്ഷി. ആലാപനമാധുര്യം കൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ശ്രേയ ജയദീപും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച രസകരമായ ഒരു വീഡിയോ ശ്രദ്ധ നേടുന്നു.

നീരജ് മാധവിന്റെ വൈറലായ പണി പാളി സോങ്ങിന് ഒരു ക്യൂട്ട് വേര്‍ഷനൊരുക്കിയിരിക്കുകയാണ് ഇരുവരും ചേര്‍ന്ന്. നിഷ്‌കളങ്ക ഭാവങ്ങളും ചിരിയും ലിപ് സിങ്കുമൊക്കെയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം.

Read more: ഇവനാണ് ഇന്ത്യയിലെ സ്‌പൈഡർമാൻ; അത്ഭുതമായി ഏഴ് വയസുകാരൻ

എന്നാല്‍ ഏറെ രസകരം ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ അതിന് മീനാക്ഷി നല്‍കിയ അടിക്കുറിപ്പാണ്. ‘ഞങ്ങളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇങ്ങനെയാണല്ലോ ദൈവമേ…’ എന്നാണ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. പണി പാളി സോങിന് ഇരുവരും ചേര്‍ന്നൊരുക്കിയ ക്യൂട്ട് വേര്‍ഷന്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധിപ്പേരാണ് കുട്ടിത്താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും.

Story highlights: Meenakshi Sreya Jayadeep Pani Paali song video

ഞങ്ങളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇങ്ങനെയാണല്ലോ ദൈവമേ 😂😂 ഈ അധ്യാപക ദിനത്തിൽ ഞങ്ങളെ പഠിപ്പിച്ച ടീച്ചർമാര് ഞങ്ങളോട് പൊറുക്കണേ 🙏😜

Posted by Meenakshi on Saturday, 5 September 2020