‘ഒരു കാരറ്റ് കേക്കുണ്ടാക്കിയാലോ?’- കുടുംബസമേതം പാചക തിരക്കിലാണ് നദിയ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നദിയ മൊയ്‌തു. ലോക് ഡൗൺ കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് താരം. പാചകവും, കൃഷിയുമൊക്കെയായി സമയം വിനിയോഗിക്കുന്ന നദിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള പാചക പരീക്ഷണത്തിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് നടി.

കുടുംബത്തിനൊപ്പം കാരറ്റ് കേക്ക് ഉണ്ടാക്കുകയാണ് നദിയ. താരത്തിനെ സഹായിച്ച് ഭർത്താവും മക്കളും ഒപ്പമുണ്ട്. മുൻപ്, മിക്സ്ചർ തയ്യറാക്കുന്നതെങ്ങനെയെന്നും നദിയ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാചകവിശേഷം താരം പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അടുത്തിടെയാണ് നദിയ സജീവമായത്. യാത്രാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പഴയ സിനിമാ ഓർമ്മകളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

മലയാളികളുടെ മനസിൽ വലിയ കൂളിംഗ് ഗ്ലാസും ട്രെൻഡി വേഷങ്ങളുമണിഞ്ഞ് വന്ന പഴയ ഗേളിയാണ് ഇന്നും നദിയ മൊയ്തു. ഒരു കാലത്ത് മലയാള സിനിമയിലെ സ്റ്റൈൽ ഐക്കണായിരുന്ന നദിയ, വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 1988ലാണ് നദിയ വിവാഹം കഴിച്ചത്. പത്തുവര്ഷത്തിനു ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ താരം സിനിമയിലേക്ക് മടങ്ങിയെത്തി. എം കുമാരൻ, സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് നടി വരവ് നടത്തിയത്. മലയാള സിനിമയിൽ മോഹൻലാലിനൊപ്പം നീരാളി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നദിയ വേഷമിട്ടത്.

Story highlights- nadiya moithu with family