അൻപത്തിയാറാം വയസിലും ഫിറ്റ്നസ് മുഖ്യം- വിഡിയോ പങ്കുവെച്ച് നദിയ മൊയ്തു

March 9, 2023

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് എന്നും പ്രിയങ്കരിയായി മാറിയ നടിയാണ് നദിയ മൊയ്തു. പിന്നീട് എൺപതുകളിലെ താരമായി മാറി നടി. വിവിധഭാഷകളിൽ മികവാർന്ന വേഷങ്ങൾ അവതരിപ്പിച്ച നദിയ മൊയ്തു വിവാഹശേഷം ഒരു ഇടവേളയെടുത്തിട്ടാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്. വര്ഷങ്ങൾക്ക്‌ശേഷവും നദിയയുടെ രൂപം മാറിയിട്ടില്ല. ചെറുപ്പമായിരിക്കുന്നതിന് പിന്നിൽ കൃത്യമായി ഫിറ്റ്നസ് പരിപാലിക്കുന്നതാണ്.

ഇപ്പോഴിതാ, ഫിറ്റ്നസ് വിഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് നദിയ മൊയ്തു. ‘ജിമ്മിനകത്തും പുറത്തും തടസ്സങ്ങൾ തകർത്തും സ്റ്റീരിയോടൈപ്പുകൾ തകർത്തും നമുക്ക് തുടരാം എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 80 കളിലും 90 കളുടെ തുടക്കത്തിലും മലയാളത്തിലെ സജീവ താരമായിരുന്നു നദിയ മൊയ്തു.

Read Also: ചുട്ടുപൊള്ളുന്നു; വേനൽച്ചൂടിനെ നേരിടാൻ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു. ‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു പ്രവർത്തിച്ചിട്ടുണ്ട്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹന്ലാലിനൊപ്പമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കീർത്തി സുരേഷ് നായികയാകുന്ന ‘മിസ് ഇന്ത്യ’യാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.

Story highlights- nadiya moidu fitness video