വരി തെറ്റിയാലും കോൺഫിഡൻസ് കൈവിടില്ല; നക്ഷത്രയുടെ ക്യൂട്ട് ഗാനം പങ്കുവെച്ച് പൂർണിമ

സമൂഹമാധ്യമങ്ങളിൽ സജീവമായ താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. നടിയും ഡിസൈനറുമായ ഭാര്യ പൂർണിമയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൾ നക്ഷത്രയുടെ ഒരു രസകരമായ വീഡിയോ പങ്കുവയ്ക്കുകയാണ് പൂർണിമ. പ്രേമം എന്ന ചിത്രത്തിലെ മലരേ നിന്നെ കാണാതിരുന്നാൽ.. എന്ന ഗാനം നക്ഷത്ര പാടുന്ന വീഡിയോയാണ് പൂർണിമ പങ്കുവയ്ക്കുന്നത്.

അഞ്ചുവർഷം മുൻപുള്ള വീഡിയോയിൽ വളരെ ആസ്വദിച്ച് പാടുകയാണ് കുഞ്ഞു നക്ഷത്ര. എന്നാൽ രസകരമായ കാര്യം, വരികളെല്ലാം തെറ്റാണെന്നതാണ്. എങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ നക്ഷത്ര മനോഹര ഭാവങ്ങളൊക്കെ മുഖത്ത് വിരിയിച്ച് പാടുകയാണ്. നിരവധി ആളുകളാണ് നക്ഷത്രയുടെ പാട്ടിനു കമന്റുമായി എത്തിയത്. ഗീതു മോഹൻദാസും, വിജയ് യേശുദാസുമെല്ലാം നക്ഷത്രയുടെ പാട്ടിനെ ക്യൂട്ട് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

അതേസമയം, അഭിനയത്തിലാണ് നക്ഷത്ര തിളങ്ങുന്നത്. ടിയാനിലൂടെ അരങ്ങേറ്റം കുറിച്ച നക്ഷത്ര ഷോർട്ട് ഫിലിമുകളിലും വേഷമിടുന്നുണ്ട്.സഹോദരി പ്രാർത്ഥനയാണ് പാട്ടിൽ താരം. ‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയ ഗായികയായി മാറിയിരിക്കുകയാണ് നക്ഷത്ര.

ലോക്ക് ഡൗൺ സമയത്ത് സ്‌കൂളിൽ പോകാൻ സാധിക്കാത്ത സങ്കടത്തിലായിരുന്നു പ്രാർത്ഥനയും നക്ഷത്രയും. അതേസമയം, ഫ്ളാറ്റിലെ മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് ഇവർ വിവിധ ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി വിറ്റ് ഓൺലൈൻ പഠനത്തിന് അവസരമില്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ വാങ്ങി നൽകി മാതൃകയായിരുന്നു.

Story highlights- nakshathra indrajith’s throwback video