അത് ഞങ്ങളുടെ സ്പീഡ് കുറഞ്ഞ പാലാ ട്രിപ്പ്: പൃഥ്വിരാജ് സുകുമാരൻ

മലയാളികളുടെ പ്രിയതാരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും. അഭിനയത്തിനപ്പുറം സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായ ഇരുവരും യാത്രാ പ്രേമികളും വാഹന പ്രേമികളുമൊക്കെയാണ്. ഇരുവരും ചേർന്ന് നടത്തിയ ഒരു പാലാ ട്രിപ്പിന്റെ വീഡിയോയാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. പൃഥ്വിരാജ് ലംബോര്‍ഗിനിയിലും ദുല്‍ഖര്‍ പോര്‍ഷെയിലുമാണ് യാത്ര ചെയ്‌തത്‌. ഇരുവരും റോഡിലൂടെ യാത്ര ചെയ്യുന്ന വീഡിയോ ആരോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

അതേസമയം അന്നത്തെ തങ്ങളുടെ യാത്രയെക്കുറിച്ച് പൃഥ്വിരാജ് പിന്നീട് നടന്ന ഒരു അഭിമുഖത്തിലും പറഞ്ഞിരുന്നു. അത് ഞങ്ങൾ ഒന്ന് എം സി റോഡ് വഴി പാലാ വരെ പോയതായിരുന്നു, തങ്ങളുടെ ആരാധകർ ആരോ ആണ് ചിത്രം പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതെന്നും പൃഥ്വി പറഞ്ഞു.

അതേസമയം പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘കടുവ’. കടവയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story Highlights:Prithwiraj and Dulquer salman trip to Pala