ജീവിതത്തില്‍ മാത്രമല്ല സിനിമയിലും സണ്ണി വെയ്‌ന്റെ ഭാര്യയായി രഞ്ജിനി

Sunny Wayne wife renjini in Maniyarayile Ashokan movie

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സണ്ണി വെയ്‌ന്റെ ഭാര്യയും അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. തിരുവോണ ദിനത്തില്‍ പ്രേക്ഷകരിലേക്കെത്തിയ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രഞ്ജിനി ചെറിയൊരു വേഷത്തിലെത്തിയത്. ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയാണ് രഞ്ജിനി പ്രത്യക്ഷപ്പെട്ടതും.

മികച്ച നര്‍ത്തകി കൂടിയായ രഞ്ജിനി കോഴിക്കോട് സ്വദേശിനിയാണ്. 2019 ഏപ്രില്‍ 19-നായിരുന്നു സണ്ണി വെയ്‌ന്റേയും രഞ്ജിനിയുടേയും വിവാഹം. ഇരുവരും ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ആണ് മണിയറയിലെ അശോകന്‍. നെറ്റ്ഫ്ളിക്സില്‍ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും ഇതാണ്. തിരുവോണ ദിനമായ ആഗസ്റ്റ് 31 നായിരുന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

Read more: സിനിമയിലല്ല, ജീവിതത്തില്‍ പ്രണയത്തെ ചേര്‍ത്തുപിടിച്ച് ദേവ് മോഹന്‍

ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, അനുപമ പരമേശ്വരന്‍, കൃഷ്ണ ശങ്കര്‍, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സുധീഷ്, നയന, ശ്രീദ ശിവദാസ്, വിജയരാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം അനു സിതാരയും അതിഥി വേഷത്തിലെത്തുന്നു.

Story highlights: Sunny Wayne wife renjini in Maniyarayile Ashokan movie