‘ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും’; ആശുപത്രി കിടക്കയിൽ നിന്നും രഞ്ജിനി ഹരിദാസ്

December 26, 2023

മലയാളികളുടെ പ്രിയങ്കരിയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. കേരളത്തിന് അവതരണകലയെ വേറിട്ടരീതിയിൽ പരിചയപ്പെടുത്തിയ രഞ്ജിനി ഇന്നും മുൻനിരയിൽ തുടരുന്നത് പ്രതിഭകൊണ്ടാണ്. സ്റ്റേജ് ഷോകളും ടെലിവിഷൻ ഷോയുമായി തിരക്കിലാണ് രഞ്ജിനിയുടെ ജീവിതം. അതിനിടയിൽ, ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട അവസ്ഥയുണ്ടായതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് രഞ്ജിനി.

ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് രഞ്ജിനി ഹരിദാസ് കുറിക്കുന്നു. ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ അവ​ഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും എന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ രഞ്ജിനി കുറിച്ചിരിക്കുന്നത്.

നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങൾ ഈ നിലയിലെത്തിച്ചതെന്ന് നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു. കുറേ നാളുകൾക്ക് മുന്നേതന്നെ പ്രശ്നം തോന്നിയിരുന്നെങ്കിലും അവ​ഗണിക്കുകയായിരുന്നു.

കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾ സഹിതമാണ് താൻ ആശുപത്രിയിലാണെന്ന് രഞ്ജിനി അറിയിച്ചിരിക്കുന്നത്. ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ദീർഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു.

Read also: ബാഡ് സാന്റയും വൈക്കോല്‍ ആടും; ക്രിസ്‍മസ് കാലത്തെ ചില വ്യത്യസ്ത ആചാരങ്ങൾ..!

ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ​ഗൗരവം തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പറയുന്നു.ക്രിസ്മസ് ആഘോഷങ്ങൾ സംഭവബഹുലമായിരുന്നു. എന്നാൽ ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര രസമുള്ള കാര്യമല്ല എന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്തായാലും ഇപ്പോൾ വീട്ടിൽ തിരികെ എത്തിയിരിക്കുകയാണ് രഞ്ജിനി.

Story highlights- renjini haridas about her hospital emergency