‘ഉദയ’ ഒരുങ്ങുന്നു; പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

Udaya First Look

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കുന്ന ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഉദയ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചലച്ചിത്ര താരം ടിനി ടോം നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ സഹനിര്‍മാതാവാണ് ടിനി ടോം. നവാഗതനായ ധീരജ് ബാലയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ഡബ്യുഎം മൂവീസിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നു. സ്‌പോര്‍ട്‌സ് ഡ്രാമ കാറ്റഗറിയില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഉദയ എന്ന സിനിമയ്ക്കുണ്ട്. ധീരജ് ബാലയും വിജീഷ് വിശ്വവും ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

വേറിട്ട അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന മിഥുനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധായകന്‍. അരുണ്‍ ഭാസ്‌കര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. സുനില്‍ എസ് പിള്ളയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

Story highlights: Udaya First Look