സ്വർണ ഇലകൾ പൊഴിക്കുന്ന മനോഹര വൃക്ഷം; കൗതുകക്കാഴ്ച

സ്വർണ ഇലകൾ പൊഴിക്കുന്ന വൃക്ഷങ്ങളുടെ ചിത്രങ്ങൾ നമുക്ക് ഏറെ സുപരിചിതമാണ്… മനോഹരമായ സീനറികളുടെ ചിത്രങ്ങളിലൂടെ ഏറെ പരിചതമായ ഈ കാഴ്ച പക്ഷെ യാഥാർഥ്യത്തിൽ ഉണ്ടോയെന്ന കാര്യത്തിൽ പലർക്കും സംശയമാണ്. എന്നാൽ ഇത്തരത്തിൽ സ്വർണ ഇലകൾ പൊഴിക്കുന്ന മനോഹര വൃക്ഷമാണ് ഗിങ്കോ ബൈലോബ. ചൈനയിലെ ബെയ്ജിങിൽ ഒരു ബുദ്ധ ക്ഷേത്രത്തിലാണ് സ്വർണ ഇലകൾ പൊഴിക്കുന്ന ഈ അപൂർവ വൃക്ഷമുള്ളത്.

1400 വർഷങ്ങൾ പഴക്കമുള്ള വൃക്ഷമാണ് ബെയ്ജിങിലെ ഈ ബുദ്ധ ക്ഷേത്രത്തിലുള്ളത്. ഈ അത്ഭുത വൃക്ഷം കാണുന്നതിനായി നിരവധി വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. 2016 ലാണ് ആദ്യമായി ഈ വൃക്ഷത്തിന്റെ സുന്ദര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെയാണ് ഇവിടേക്ക് കാഴ്ചക്കാർ എത്തിത്തുടങ്ങിയത്. ശിഖരത്തിലും മരത്തിലും മുഴുവൻ മഞ്ഞ നിറത്തിലുള്ള ഇലകളാണ് കാണുന്നത്. പച്ചയോ മറ്റ് നിറത്തിലോ ഉള്ള ഇലകൾ ഈ മരത്തിൽ കാണാൻ കഴിയില്ല. ഈ മരം മുഴുവൻ തീ നിറത്തിൽ വളരെ ആകർഷകമായാണ് ഉള്ളത്.

Read also:വീട്ടിലെ ‘സിൽമാ നടി’ക്ക് പിറന്നാൾ ആശംസിച്ച് സഹോദരിമാർ- ഇരുപത്തിയഞ്ചാം പിറന്നാൾ ഗംഭീരമാക്കി അഹാന കൃഷ്ണ

സാധാരണയായി ഒക്‌ടോബർ 28 മുതൽ ഡിസംബർ 10 വരെയാണ് ഇവിടേക്ക് സന്ദർശകരെ അനുവദിക്കാറുള്ളത്. ഒരു ദിവസം എഴുപത്തിനായിരത്തിലധികം ആളുകൾ വരെ ഈ മരം കാണുന്നതിനായി ഇവിടേയ്ക്ക് വന്നിട്ടുണ്ട്.

Story Highlights: 1400 Year Old Chinese Ginkgo Tree Drops Golden Leaves