വീട്ടിലെ ‘സിൽമാ നടി’ക്ക് പിറന്നാൾ ആശംസിച്ച് സഹോദരിമാർ- ഇരുപത്തിയഞ്ചാം പിറന്നാൾ ഗംഭീരമാക്കി അഹാന കൃഷ്ണ

October 13, 2020

മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയുടെ ഇരുപത്തിയഞ്ചാം ജന്മദിനമാണിന്ന്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാനയ്ക്ക് പിറന്നാൾ ആശംസിച്ച് നിരവധി താരങ്ങളും ആരാധകരുമെത്തി. ഇൻസ്റ്റാഗ്രാമിലെ താരങ്ങളായ സഹോദരിമാരും അഹാനയ്ക്ക് രസകരമായ ആശംസകളാണ് അറിയിക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ അഹാന ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

‘എനിക്ക് ഇരുപത്തിയഞ്ചു വയസായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..എന്തായാലും എനിക്ക് പിറന്നാൾ ആശംസകൾ..’- അഹാന ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു. മൂന്നു സഹോദരിമാരാണ് അഹാനയ്ക്ക്. ദിയ, ഇഷാനി, ഹൻസിക എന്നിവരും സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ്. അഹാനയ്ക്ക് ദിയ ആശംസകളറിയിച്ചിരിക്കുന്നത് രസകരമായ രീതിയിലാണ്. ‘സിൽമാ നടി’ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ദിയ കുറിക്കുന്നത്.

https://www.instagram.com/p/CGQOuHWFZ8R/?utm_source=ig_web_copy_link

സഹോദരിക്കായി വളരെ മനോഹരമായൊരു കുറിപ്പാണ് ഹൻസിക പങ്കുവെച്ചത്. ലൂക്കയിൽ അഹാനയുടെ ചെറുപ്പം അവതരിപ്പിച്ചതിലൂടെ ഹൻസികയും പ്രേക്ഷകർക്ക് സുപരിചിതയാണ്. എല്ലാ കാര്യത്തിലും തന്നെ പിന്തുണയ്ക്കുന്ന സഹോദരിക്ക് പിറന്നാൾ ആശംസിക്കുന്നുവെന്നാണ് ഹൻസിക കുറിക്കുന്നത്. ഇഷാനിയും അഹാനയുടെ ചിത്രങ്ങൾ പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.

https://www.instagram.com/p/CGQPEerpopc/?utm_source=ig_web_copy_link

അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമാണ് അഹാന. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. അഹാനയും സഹോദരിമാരും ഒരുക്കുന്ന വീഡിയോകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

https://www.instagram.com/p/CGQOveGhaal/?utm_source=ig_web_copy_link

Read More:ജൈവകൃഷി ശക്തമാക്കാൻ പുതിയ സംരംഭവുമായി ശ്രീനിവാസൻ- വിഷം കലരാത്ത പച്ചക്കറികളുമായി ‘ശ്രീനി ഫാംസ്’

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചുരുക്കം ചിത്രങ്ങളിലെ വേഷമിട്ടിട്ടുള്ളുവെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അഹാന അവതരിപ്പിച്ചത്. ടൊവിനോ തോമസ് നായകനായെത്തിയ ‘ലൂക്ക’യിലും മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ‘പതിനെട്ടാംപടി’യിലും അഹാന ശ്രദ്ധേയ വേഷങ്ങളാണ് അവതരിപ്പിച്ചത്.

Story highlights- ahaana krishna celebrating 25th birthday