വിവാഹവേദിയിലെ അഹാനയുടെ തകർപ്പൻ ഡാൻസ്; വീഡിയോ

July 27, 2023

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സഹോദരിമാർക്കൊപ്പമുള്ള നിമിഷങ്ങൾ അഹാന പങ്കുവയ്ക്കുമ്പോൾ വളരെയധികം സ്വീകരിക്കപ്പെടുകയും ചെയ്യാറുണ്ട്. അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് അഭിനേതാക്കളായ നൂറിൻ ഷെറീഫ്, ഫാഹിം സഫർ എന്നിവർ.

നൂറിന്റെയും ഫാഹിമിന്റെയും വിവാഹമായിരുന്നു കഹ്‌സീൻജ തിങ്കളാഴ്ച്ച. വിവാഹവേദിയിൽ അഹാനയും കൂട്ടുകാരും ചേർന്ന് കളിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പ്രിയ കൂട്ടുകാരുടെ വിവാഹ റിസപ്ഷനാണ് അഹാനയും കൂട്ടുകാരും നൃത്തം ചെയ്തത്. കൂട്ടുകാരായ റിയ, അമിത് മോഹൻ എന്നിവരും അഹാനയ്ക്ക് ഒപ്പമുണ്ട്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ എന്ന ഗാനത്തിന് ഒപ്പമാണ് മൂവരും ചുവടുവയ്ക്കുന്നത്. 2017ൽ ഒമർ ലുലു സംവിധാനം ചെയ്ത ‘ചങ്ക്‌സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിൽ നായിക വേഷത്തിലും എത്തി. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.

പതിനെട്ടാം പടി, ജൂണ്‍, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിൽ ഫാഹിം അഭിനയിച്ചിട്ടുണ്ട്. കൂടാതെ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹീം നിർവഹിച്ചിട്ടുണ്ട്.

Story highlights- ahaana-krishna-dance-performance-at-noorin-shereef-wedding