അജിത്തിനെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരരൈ പോട്ര്’ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സുധ കൊങ്കര. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കമൽഹാസൻ നായകനായ തൂങ്കാവനമാണ് ഗോകുലം ഗോപാലൻ നിർമിച്ച ആദ്യ തമിഴ് ചിത്രം. വിശദമായ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

വൻ ബജറ്റിലൊതുരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടനെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ്, വിജയ്‌യെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന സിനിമയെ കുറിച്ച് വളരെ മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിജയ്ക്ക് പകരം അജിത്താണ് നായകനാകുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ എത്തി.

Read More: അജു വർഗീസിന്റെ ഇരട്ടക്കുട്ടികൾക്ക് പിറന്നാൾ- ആഘോഷ ചിത്രം പങ്കുവെച്ച് താരം

അജിത്തിന്റെ 61മത്തെ ചിത്രം സുധ കൊങ്ങരയുടെ ഒപ്പമാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, നവംബർ 12ന് ആമസോണ്‍ പ്രൈം വഴി ‘സൂരരൈ പോട്ര്’ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുകയാണ്. ഇത് സൂര്യയുടെ 38- മത്തെ സിനിമയാണ്. 2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

Story highlights- ajith and sudha kongara movie