തെലുങ്കിൽ സജീവമായി അനുപമ; അല്ലു അരവിന്ദ് നിർമിക്കുന്ന ചിത്രത്തിൽ നായികയായി താരം

ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ അനുപമയ്‌ക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. തമിഴിലും തെലുങ്കിലുമെല്ലാം തിരക്കിലാകുകയാണ് അനുപമ. ഇപ്പോഴിതാ, തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ അടുത്താതെയി വേഷമിടുന്നത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്.

ജി‌എ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസും അല്ലു അരവിന്ദും ചേർന്ന് നിർമ്മിക്കുന്ന ’18 പേജസ്’ പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംവിധായകൻ സുകുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ‘അ ആ’ എന്ന ചിത്രത്തിലൂടെയാണ് അനുപമ തെലുങ്കിൽ ശ്രദ്ധ നേടിയത്. ബോക്സോഫീസിൽ ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പ്രേമം, ശതമാനം ഭവതി, കൃഷ്ണാർജുന യുധം, തേജ് ഐ ലവ് യു, ഹലോ ഗുരു പ്രേമ കോസമെ, രക്ഷസുടു തുടങ്ങിയ ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Read More: ‘ഞാൻ പറയുന്നതൊന്നു ശ്രദ്ധിക്കാമോ?’-കൊവിഡ് തടയാൻ മൂന്നു രക്ഷാമന്ത്രങ്ങളുമായി മമ്മൂട്ടി

ഇത് അനുപമയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. കൊടി എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് തമിഴകത്ത് അനുപമ അരങ്ങേറ്റം കുറിച്ചത്. ‘മണിയറയിലെ അശോകനാണ് അനുപമ പരമേശ്വരൻ നായികയായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന്റെ സഹ സംവിധായിക കൂടിയായിരുന്നു നടി.

Story highlights- anupama parameswaran’s next project