സഹോദരിയുടെ പാട്ടിനൊപ്പം ചിലങ്കയണിഞ്ഞ് അനുസിത്താരയും അമ്മയും- വീഡിയോ

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന നടിയാണ് അനുസിത്താര. ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ ആരംഭിച്ച അനുസിത്താര, നിരവധി നൃത്തങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. നൃത്തത്തിന് പുറമെ പാട്ടും, നാട്ടിലെ വിശേഷങ്ങളുമൊക്കെയായി അനുസിത്താര സജീവമായിരുന്നു. ഒരു കലാകുടുംബത്തിൽ നിന്നുമാണ് അനുസിത്താര സിനിമയിലേക്ക് എത്തിയത്. അച്ഛൻ നാടകനടനും, അമ്മ നർത്തകിയും, സഹോദരി നർത്തകിയും ഗായികയുമാണ്. വിദ്യാരംഭ ദിനത്തിൽ കുടുംബ സമേതം ഒരു വീഡിയോ ഒരുക്കിയിരിക്കുകയാണ് അനുസിത്താര.

സഹോദരി അനുസൊനാരയുടെ പാട്ടിനൊപ്പം ചിലങ്കയണിഞ്ഞ് വന്ദനം ചെയ്യുകയാണ് അനുസിത്താരയും അമ്മയും. കൂടെ മറ്റു രണ്ടുപേരുമുണ്ട്. നിമിഷങ്ങൾ മാത്രമുള്ള വീഡിയോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത.

വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനുസിത്താരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനുസിത്താര സിനിമയിൽ സജീവമായത്.

Read More: ‘പൂജ്യത്തിൽ തുടങ്ങി ആറുമാസത്തിനുള്ളിൽ ഇത്രയുമെത്തിയത് പ്രധാന ജീവിത നേട്ടമായി തോന്നുന്നു’- ലോക്ക് ഡൗണിൽ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് ആൻഡ്രിയ

ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളിൽ നിന്നും മാറിനിന്നപ്പോഴാണ് അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ മുതൽ തന്നെ ആരാധകർ മികച്ച പിന്തുണയാണ് നടിക്ക് നൽകിയത്. വയനാട്ടിലെ അറിയപ്പെടാത്ത ഒട്ടേറെ കലാകാരന്മാരെ അനുസിത്താര തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി.

Story highlights- anusithara’s vidhyarambham video