79 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം

India reports more than one lakh new Covid cases

79 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു. 43,893 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,90,322 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 508 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,20,010 ആയി. നിലവില്‍ വിവിധ ഇടങ്ങളിലായി 6,10,803 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 36,470 ആയി കുറഞ്ഞിരുന്നു. മൂന്ന് മാസത്തിനിടെ ആദ്യമായാണ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തിയതും.

72 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മുക്തരും ഇന്ത്യയിലാണ്. 90.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Story highlights: Covid 19 in India Latest Updates