സെഞ്ചുറി തിളക്കത്തിൽ ധവാൻ; പഞ്ചാബിന് വിജയലക്ഷ്യം 165 റൺസ്

ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം. ശിഖർ ധവാന്റെ സെഞ്ചുറി നേട്ടത്തിന്റെ പിൻബലത്തിൽ ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. 12 ബൗണ്ടറികളും 3 സിക്സുകളും ചേർന്നതായിരുന്നു ശിഖർ ധവാന്റെ സെഞ്ചുറി. പുറത്താവാതെ 61 പന്തിൽ 106 റൺസാണ് ധവാൻ നേടിയത്.

കിംഗ്‌സ് ഇലവൻ പഞ്ചാബ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 25-ല്‍ നിൽക്കുമ്പോഴാണ് ജിമ്മി നീഷാം ഏഴു റൺസ് മാത്രമെടുത്ത പൃഥ്വി ഷായെ പുറത്താക്കിയത്. ധവാന്റെ ഒറ്റയാൾ പോരാട്ടം ഡൽഹിക്ക് പക്ഷെ തുണയായി. പിന്നലെയെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ക്രീസിലെത്തിയതോടെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

പഞ്ചാബ് ബൗളര്‍മാരെല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുഹമ്മദ് ഷമി രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ മാക്‌സ്വെല്‍, നീഷാം, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഇറങ്ങിയിരിക്കുന്നത്. അതേസമയം തുടർച്ചായി രണ്ട് മത്സരങ്ങൾ ജയിച്ച കിംഗ്‌സ് ഇലവൻ പ്ലേ ഓഫ് ലക്ഷ്യം വെച്ചാണ് ഇറങ്ങിയിട്ടുള്ളത്.

Story highlights- delhi capitals v/s kings xi punjab