പുതുമുഖങ്ങൾക്ക് അവസരം ഒരുക്കി ദിലീഷ് പോത്തൻ; ‘ജോജി’ ഒരുങ്ങുന്നു

അഭിനേതാവായും സംവിധായകനായും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ദിലീഷ് പോത്തൻ. മലയാള സിനിമ മേഖലയിൽ വേറിട്ട ചിത്രങ്ങളുമായി എത്തിയ ദിലീഷ് പോത്തൻ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഇപ്പോഴിതാ താരത്തിന്റെ മൂന്നാമത്തെ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ജോജി.

കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രം അനൗൺസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിനായി അഭിനേതാക്കളെ തിരയുകയാണ് ദിലീഷ് പോത്തൻ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ പതിനാലിനും-പതിനേഴിനും വയസ്സിന് ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കാണ് ഇത്തവണ ദിലീഷ് പോത്തന്‍ തന്റെ പുതിയ ചിത്രത്തിലൂടെ അവസരമൊരുക്കുന്നത്.

Read also:‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ..’ ; കോഴിക്കോടിന്റെ തെരുവുകളിൽ സംഗീത മഴ പെയ്യിച്ച ബാബുക്കയുടെ ഓർമ്മകൾക്ക് 42 വയസ്

അതേസമയം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കർ ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ചിത്രം നിർമിക്കുന്നത് ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ്. അടുത്തവർഷം ചിത്രം റിലീസ് ചെയ്യും.

Read also:‘എനിക്ക് നിങ്ങൾ നൽകിയ കരുത്തുറ്റ പിന്തുണയുമായി ഞാനും എന്നും കൂടെയുണ്ടാകും, ഉറപ്പ്’- ചിരഞ്ജീവിയുടെ സഹോദരന് ഹൃദ്യമായ പിറന്നാൾ കുറിപ്പുമായി മേഘ്‌ന

ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ രണ്ട് ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സിനിമകളാണ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Casting Call for JOJi #BhavanaStudios

Dileesh Pothan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಅಕ್ಟೋಬರ್ 5, 2020

Story Highlights: Dileesh pothan movie joji casting call