മകന്‍ വീട്ടില്‍ നിന്നും പുറത്താക്കി, ചായ വിറ്റ് ഉപജീവനം നടത്തുന്ന വൃദ്ധ ദമ്പതികള്‍ക്ക് ഒടുവില്‍ സുമനസ്സുകളുടെ കാരുണ്യം: വീഡിയോ

Elderly Couple Gets A New tea Stall

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചകളും നിരവധിയാണ്. കൊവിഡ് പ്രതിസന്ധിയുടെ ഇക്കാലത്ത് ദുരിതത്തിലായ പല കച്ചവടക്കാരുടേയും ജീവിതങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പല ഇടങ്ങളില്‍ നിന്നും പലര്‍ക്കും സഹായങ്ങളുമെത്തി.

മകനും മരുമകനും വീട്ടില്‍ നിന്നും പുറത്താക്കിയ വൃദ്ധ ദമ്പതികളുടെ വീഡിയോയും അടുത്തിടെ സൈബര്‍ ഇടങ്ങളില്‍ വൈറലായി. ചായ വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന ഈ ദമ്പതികള്‍ക്ക് മുമ്പില്‍ വലിയ പ്രതിസന്ധി തീര്‍ത്തു കൊവിഡ് കാലം. വിശാല്‍ ശര്‍മ എന്ന യുവാവാണ് ഇവരുടെ വീഡിയോ ആദ്യം പങ്കുവെച്ചത്. നിറകണ്ണുകളോടെ ദുരവസ്ഥ പങ്കുവെച്ച ഇവര്‍ക്ക് വിശാല്‍ ചെറിയ സഹായങ്ങളും നല്‍കി.

എന്നാല്‍ വീഡിയോ വളരെ വേഗത്തില്‍ ശ്രദ്ധ നേടി. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ഇവരുടെ വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ ഗൗരവ് വാസനു എന്നയാള്‍ ഇവര്‍ക്കായി ഒരു വഴിയോര ചായക്കട ഒരുക്കി നല്‍കി. മഴയും വെയിലുമേല്‍ക്കാതെ ഇരുവര്‍ക്കും ജോലി ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് കട. അമ്മ, ബാബാ കാ ടീ സ്റ്റാള്‍ എന്നാണ് കടയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

അടുത്തിടെ ഡല്‍ഹിയിലെ മാളവ്യനഗറില്‍ ഭക്ഷണശാല നടത്തി വരുന്ന കാന്താപ്രസാദിന്റെ ജീവിതകഥയും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാന്താ പ്രസാദിന്റെ കഥ പുറംലോകത്തെ അറിയിച്ചതും ഗൗരവ് വാസനു ആയിരുന്നു. സുമനസ്സുകള്‍ കൈകോര്‍ത്തപ്പോള്‍ കാന്താപ്രസാദിന്റെ ബാബാ കാ ദാബയും ഹിറ്റായി.

View this post on Instagram

We gave Baba and Amma a BIG surprise

A post shared by Gaurav Wasan (@youtubeswadofficial) on

Story highlights: Elderly Couple Gets A New tea Stall