നാസയിൽ എത്തിയ ഇന്ത്യക്കാരി അഷിത പറയുന്നു…ഈ നേട്ടത്തിന് പിന്നിൽ മാതാപിതാക്കളുടെ വലിയ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥയുണ്ട്…

ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ നിന്നും അക്ഷിതയും കുടുംബവും അമേരിക്കയിലേക്ക് താമസം മാറിയത്… മക്കൾക്ക് മികച്ച വിദ്യാഭ്യാസം നേടികൊടുക്കണം, ഉയർന്ന നിലയിൽ വളർത്തണം, ഇതുതന്നെ ആയിരുന്നു അഷിതയുടെ മാതാപിതാക്കളുടയും ആഗ്രഹം. ഇതിനായി അവർ അഹോരാത്രം പണിയെടുത്തു. 12 മുതൽ 15 മണിക്കൂർ വരെ ജോലിയെടുത്താണ് അഷിതയുടെ പിതാവ് കുടുംബം പോറ്റിയത്.

മറ്റുള്ളവരെപ്പോലെ പാർട്ടിക്കോ, സിനിമയ്ക്കോ ആഘോഷങ്ങൾക്കോ പോകാൻ ഉള്ള സാമ്പത്തീക സ്ഥിതി ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല. അമേരിക്കയിൽ എത്തിയ അഷിതയുടെ അമ്മയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാതിരുന്നതിനാൽ സുഹൃത്തുക്കൾ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അവർ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും ഭംഗിയായി തന്നെ നോക്കി. മാതാപിതാക്കളുടെ കഷ്ടപാടുകൾ അക്ഷിതയെ കൂടുതൽ ശക്തയാക്കി.. ഈ ശക്തിയും മനോധൈര്യം ഇന്നവളെ കൊണ്ടെത്തിച്ചത് നാസയിലാണ്.

Read also:പുലർച്ചെ നാലുമണിയ്ക്ക് എത്തും; വഴിയരികിലെ ചെടി നനയ്ക്കണം, പ്രകൃതിയെ സംരക്ഷിക്കണം, 91-ആം വയസിലും താരമാണ് ഈ മുത്തശ്ശൻ

നാസയ്ക്ക് കീഴിലെ മാർഷൽ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിൽ എൻജിനീയറായി ജോലി നോക്കി വരികയാണ് അഷിത. നാസയുടെ ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റത്തിലാണ് അഷിത ജോലി ചെയ്യുന്നത്. ജോലിയ്ക്ക് കയറിയ ശേഷം താൻ കൈവരിച്ച ഓരോ വിജയത്തിന് പിന്നിലും തന്റെ മാതാപിതാക്കളുടെ കഷ്ടപാടുകൾ മറഞ്ഞിരിക്കുന്നുണ്ടെന്ന് പറയുകയാണ് അഷിത എന്ന ഈ യുവതി. നാസ എന്ന തന്റെ സ്വപ്നം പൂർത്തിയാക്കാൻ തന്റെ മാതാപിതാക്കൾ അനുഭവിച്ച സഹനത്തെക്കുറിച്ചും കഷ്ടപാടിനെക്കുറിച്ചും അഷിത എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Story Highlights: India Born NASA Engineer Thanks Her Parents For Their Struggles