പുലർച്ചെ നാലുമണിയ്ക്ക് എത്തും; വഴിയരികിലെ ചെടി നനയ്ക്കണം, പ്രകൃതിയെ സംരക്ഷിക്കണം, 91-ആം വയസിലും താരമാണ് ഈ മുത്തശ്ശൻ

October 27, 2020

പ്രായത്തിന്റെ എല്ലാ അവശതകളും മറന്ന് ദിവസവും പുലർച്ചെ നാലുമണിയ്ക്ക് ഡൽഹിയിലെ ഗുഡ്ഗാവിലെ തെരുവോരങ്ങളിൽ ഒരു മുത്തശ്ശൻ എത്തും… വായു മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ചെടികളെ പരിപാലിക്കാനും അവ നനയ്ക്കാനും. ഡൽഹിയിലെ ഗുഡ്ഗാവ് സ്വദേശിയാണ് ഈ ബാബ. 91 ആം വയസിലും വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ ശീലം തുടരുകയാണ്.. കൈയിൽ ഊന്നു വടിയും പിടിച്ച് ചെടികൾ നനയ്ക്കുന്ന ബാബയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.

ഗുഡ്ഗാവിലെ മുനിസിപ്പൽ കോർപ്പറേഷൻ നട്ടിരിക്കുന്ന ചെടികളും മരങ്ങളും നനയ്ക്കാനാണ് ബാബ ദിവസവും പുലർച്ചെ ഇവിടെ എത്തുന്നത്. റോഡിന്റെ ഇരുവശങ്ങളിലും തണൽ മരങ്ങളും ചെടികളും നട്ടിട്ടുണ്ട്. ഇവ മുഴുവൻ നനച്ച ശേഷമാണ് ബാബ തിരികെ പോകുക.

Read also:ഡ്രംസിൽ താളപ്പൂരമൊരുക്കി അഞ്ച് വയസുകാരി; അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയ, വീഡിയോ

പ്രായത്തിന്റെ അസ്വസ്ഥകൾക്കൊപ്പം ശക്തമായ നടുവേദനയും ബാബയെ അലട്ടാറുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെയാണ് ബാബ ചെടി നനയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നത്. ശക്തമായ നടുവേദന ഉള്ള ദിവസങ്ങളിൽ നടുവിൽ ബെൽറ്റും കെട്ടിയാണ് ബാബ ചെടിനനയ്ക്കാൻ ഇറങ്ങുന്നത്. പ്രായാധിക്യം മറന്നുകൊണ്ട് പ്രകൃതി സംരക്ഷണത്തിന് എത്തുന്ന ബാബയ്ക്ക് നിറഞ്ഞ അഭിനന്ദനമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights:91 year old man waters plants every morning