ഡ്രംസിൽ താളപ്പൂരമൊരുക്കി അഞ്ച് വയസുകാരി; അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയ, വീഡിയോ

അത്ഭുതപെടുന്ന കലാപ്രകടനങ്ങളിലൂടെ മുതിർന്നവരെപ്പോലും ഞെട്ടിക്കാറുണ്ട് പലപ്പോഴും കുഞ്ഞുങ്ങൾ. ഇപ്പോഴിതാ ഒരു അഞ്ച് വയസുകാരിയുടെ അത്ഭുത പ്രകടനത്തിന് നിറഞ്ഞ് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. പ്രായത്തെ വെല്ലുന്ന രീതിയിലാണ് ഈ കൊച്ചുമിടുക്കി ഡ്രംസ് വായിക്കുന്നത്. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

പശ്ചാത്തലത്തിൽ കേൾക്കുന്ന പാട്ടിന് അനുസരിച്ച് വളരെ മനോഹരമായാണ് ഈ കൊച്ചുമിടുക്കി ഡ്രംസ് വായിക്കുന്നത്. വളരെ ലാഘവത്തോടെ ആസ്വദിച്ച് ഡ്രംസ് വായിക്കുന്ന വീഡിയോയ്ക്ക് ഒരു മിനിറ്റ് മാത്രമാണ് ദൈർഘ്യം. അതേസമയം അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും.

Read also:ബിഗ്ബജറ്റിൽ ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ ഒരുങ്ങുന്നു; ചിത്രീകരണം ശക്തമായ കൊവിഡ് മാനദണ്ഡങ്ങളോടെ

ഇത്തരത്തിൽ പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെ പ്രായഭേദമന്യേ നിരവധിപ്പേരാണ് സമൂഹ മാധ്യമങ്ങളിൽ താരങ്ങളാകുന്നത്. കലാകാരന്മാർക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നു കൊടുക്കാറുണ്ട് സമൂഹ മാധ്യമങ്ങൾ. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത പവിത്രമായ കലാവാസനയുള്ള നിരവധി കലാകാരൻമാരെ ഇതിനോടകം സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു.

Story Highlights: five year old girl Viral video