വിസ്മയിപ്പിക്കാൻ ഇന്ദ്രൻസ്; ‘വേലുക്കാക്ക’ ഒരുങ്ങുന്നു

അഭിനയ മികവുകൊണ്ടും ലാളിത്യം കൊണ്ടുമെല്ലാം മലയാളി ഹൃദയങ്ങളിലേക്ക് നടന്നുകയറിയ താരമാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചതാരാമാണ് ഇന്ദ്രൻസ്. സിനിമ താരങ്ങൾക്ക് വസ്ത്രങ്ങൾ തുന്നിക്കൊടുക്കുന്ന വസ്ത്രാലങ്കാര വിദഗ്ധനായി സിനിമയുടെ ഭാഗമായെത്തിയ ഒരു ചെറിയ മനുഷ്യൻ പിന്നീട് മലയാള സിനിമയെ കൊണ്ടെത്തിച്ചത് ലോക സിനിമയുടെ നെറുകയിലാണ്‌…കുറച്ച് നാളുകളായി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ പുറത്തിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്.

ഇന്ദ്രൻസിനെ മുഖ്യകഥാപാത്രമാക്കി നവാഗത സംവിധായകൻ അശോക് ആർ കലീത്ത ഒരുക്കുന്ന ചിത്രമാണ് ‘വേലുക്കാക്ക’. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന  ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അശോക് ആണ്. സിനിമ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.

അതേസമയം ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ലോന. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്.

Read also: പൃഥ്വിരാജിന് പിറന്നാള്‍ പാട്ടുമായി നഞ്ചമ്മ: വീഡിയോ

ഇന്ദ്രൻസിനൊപ്പം ശ്രീനിവാസന്‍, ഇര്‍ഷാദ്, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, സുനില്‍ സുഖദ, പ്രശാന്ത് അലക്‌സ്, ദുര്‍ഗ്ഗാ കൃഷ്ണ, ലിയോണ ലിഷോയ്, വി.എം ഗിരിജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആനന്ദം ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

Story Highlights:indrans movie velukkakka