ഫഹദും സൗബിനും ഒപ്പം ദർശന രാജേന്ദ്രനും; ‘ഇരുൾ’ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി

മലയാളികളുടെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും സൗബിൻ സാഹിറും ഒന്നിക്കുന്ന പുതിയ സിനിമയാ ഒരുങ്ങുന്നു. ‘ഇരുൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നസീഫ് യൂസഫ് ഇസുദ്ധീനാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നയാണ് മമ്മൂട്ടി. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടിക്കാനത്താണ് ചിത്രീകരണം ആരംഭിച്ചിരുന്നു. ക്യാമറ ജോമോൻ ടി ജോൺ, പ്രോജെക്ട് ഡിസൈനർ ബാദുഷ എന്നിവരുമാണ് നിർവഹിക്കുന്നത്.

ചിത്രത്തിൽ മുഖ്യ കഥാപാത്രമായി ദർശന രാജേന്ദ്രനും അഭിനയിക്കുന്നുണ്ട്. അതേസമയം ദർശനും ഫഹദ് ഫാസിലും ഒന്നിച്ച സി യൂ സൂൺ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ റോഷൻ മാത്യുവും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read also:നഗരത്തിന്റെ തിരക്ക് വേണ്ട, മക്കൾക്ക് ആരോഗ്യകരമായ ജീവിതസാഹചര്യം ഒരുക്കണം; കാടിനരികെ താമസമാക്കി ഒരു കുടുംബം

അതേസമയം ഫഹദിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മറ്റൊരു ചിത്രമാണ് മാലിക്. 25 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ ലുക്കും ചലച്ചിത്ര ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഈ സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ചിത്രത്തിൽ 57 വയസുകാരന്റെ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. തുറയിലാശാനായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. സുലൈമാൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. തുറയുടെ നായകനായാണ് തുറയിലുള്ളവർ ഇയാളെ കാണുന്നത്. ‘ജാക്ക് ആൻഡ് ജിൽ’, ജൂതൻ, കള്ളൻ, വെള്ളരിക്കാ പട്ടണം തുടങ്ങിയ ചിത്രങ്ങളാണ് സൗബിന്റെതായി ഒരുങ്ങുന്നത്.

Story Highlights: Irul movie title poster