സജനയ്ക്ക് കൈത്താങ്ങായി ജയസൂര്യ; ബിരിയാണിക്കട ഏറ്റെടുത്ത് പ്രിയതാരം

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തിൽ നടപടികൾ ശക്തമാകുമ്പോൾ, സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ജയസൂര്യ. സജ്നയുടെ ബിരിയാണി കടയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായമാണ് ജയസൂര്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.

വഴിയോര കച്ചവടം മുടങ്ങിയതോടെ സജ്നയും സുഹൃത്തുക്കളും കഷ്ടതയിലായിരുന്നു. ജയസൂര്യ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതോടെ പ്രതിസന്ധിക്ക് പരിഹാരമായ സന്തോഷത്തിലാണ് സജന. കോട്ടയം സ്വദേശിനിയായ സജന 13 വർഷങ്ങൾക്ക് മുൻപാണ് കൊച്ചിയിലെത്തിയത്.

ട്രെയിനിൽ ഭിക്ഷ യാചിച്ച് ആരംഭിച്ച ജീവിതം പിന്നീട് സ്വന്തം കാലിൽ നിൽക്കാൻ സജനയെ പ്രാപ്തയാക്കി. ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ സുഹൃത്തുക്കൾക്കുകൂടി കൈത്താങ്ങാകാനാണ് മൂന്നുമാസം മുൻപ് സജന വഴിയോരത്ത് ബിരിയാണി കച്ചവടം തുടങ്ങിയത്.

Read More: സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്; 7723 പേർക്ക് രോഗമുക്തി

അതേസമയം, സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Story highlights- jayasurya’s helping hands towards transgender women