മേഘ്‌നയ്ക്ക് കുഞ്ഞു ജനിച്ച ദിനത്തിന്റെ പ്രത്യേകത പങ്കുവെച്ച് കുടുംബം

അന്തരിച്ച നടൻ ചിരഞ്ജീവി സാർജയ്ക്കും തെന്നിന്ത്യൻ നടി മേഘ്‌ന രാജിനും കുഞ്ഞുപിറന്ന സന്തോഷം ആരാധകരും ഏറ്റെടുത്തിരുന്നു. മേഘ്‌നയുടെ ബേബി ഷവർ ചിത്രങ്ങൾ ശ്രദ്ധ നേടിയതിന് പിന്നാലെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. 22-10-2020ലാണ് മേഘ്‌ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ ദിനത്തിനും വളരെയധികം പ്രത്യേകത ഉണ്ടെന്ന് പറയുകയാണ് ചിരഞ്ജീവിയുടെ കുടുംബം.

ഒരു ഒക്ടോബര്‍ 22നായിരുന്നു ചിരഞ്‍ജീവി സര്‍ജയും മേഘ്‍ന രാജിന്റെയും വിവാഹം ഉറപ്പിക്കുന്നത്. ആകസ്മികമായി സംഭവിച്ചതാണെങ്കിലും കുടുംബത്തിനിത് ആഘോഷ നിമിഷമാണ്. എന്റെ മരുമകൻ മടങ്ങിയെത്തി എന്നാണ് കുഞ്ഞു ജനിച്ചതിന് പിന്നാലെ മേഘ്‌നയുടെ അമ്മ പ്രമീള പ്രതികരിച്ചത്. കുഞ്ഞു ജനിക്കുന്ന സമയത്ത് ചിരഞ്ജീവി സാർജയുടെ ചിത്രവും സമീപത്തുണ്ടായിരുന്നു. വൈകാരികമായ നിമിഷങ്ങളാണ് ആശുപത്രിയിൽ അരങ്ങേറിയത്.

മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. 

Read More: ‘ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ മോഹൻലാലുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം എനിക്ക് ഉണ്ടായിരുന്നു, പക്ഷേ..’- നീക്കം ചെയ്ത രംഗത്തെക്കുറിച്ച് ബാബു ആന്റണി

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സർജ മരിച്ചത്. 39 വയസായിരുന്നു. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’. ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ് സർജ നിർമാതാക്കളെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ് സാർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു.

Story highlights- junior chiranjeevi sarja is born on his parents engagement anniversary