‘മാസ്ക് മുഖ്യം’; അതീവ സുന്ദരിയായി മഞ്ജു വാര്യർ, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ നായികയാണ് മഞ്ജു വാര്യർ. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മഞ്ജുവിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. മാസ്ക് അണിഞ്ഞ് അതീവ സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘കയറ്റം’. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സനൽകുമാർ ശശിധരൻ ചിത്രമാണ് ‘കയറ്റം’. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രക്കിംഗ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’, മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘ദി പ്രീസ്റ്റ്’, ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’, ‘ജാക്ക് ആൻഡ് ജിൽ’, ‘ചതുർമുഖം’, ‘വെള്ളരിക്ക പട്ടണം’ തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം.

Story Highlights: manju warrier new photos