ജൂനിയർ ചീരുവിനെ വരവേൽക്കാൻ കുടുംബം; മേഘ്‌നയ്ക്ക് സർപ്രൈസ് പാർട്ടി ഒരുക്കി ധ്രുവും കുടുംബവും, വീഡിയോ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനായികയാണ് മേഘ്ന രാജ്. മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ ജൂനിയർ ചീരുവിനെ വരവേൽക്കാൻ ഒരുങ്ങുന്ന കുടുംബത്തിന്റെ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്.

മേഘ്‌നയുടെ ബേബി ഷവർ ആഘോഷമാക്കുന്ന സഹോദരൻ ധ്രുവിനെയും കുടുംബത്തേയും ചിത്രങ്ങളിൽ കാണാം. മേഘ്‌നയുടെയും ചീരുവിന്റെയും വിവാഹ റിസപ്‌ഷനു സമാനമായാണ് വീടും പരിസരവും ധ്രുവും കുടുംബവും ചേർന്ന് അലങ്കരിച്ചത്. വേദിയിൽ ചീരുവിന്റെ വലിയ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. ധ്രുവാണ് ആഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും.

Read also:‘കൊറോണ വൈറസിൽ നിന്ന് മുക്തരായതിനുശേഷം ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്’- രോഗമുക്തിക്ക് ശേഷം വീണ്ടെടുക്കാനുള്ള വ്യായാമങ്ങൾ പങ്കുവെച്ച് തമന്ന

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സർജ മരിച്ചത്. 39 വയസായിരുന്നു. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’. ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ് സർജ നിർമാതാക്കളെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ്സർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു.

Story Highlights: meghana raj baby shower video