ഖുറേഷി അബ്രാം ലുക്കിൽ മോഹൻലാൽ- ശ്രദ്ധ നേടി വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യങ്ങളിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരമാണ് മോഹൻലാൽ. ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചതുമുതൽ മോഹൻലാൽ നിരവധി ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് സജീവമാകുകയാണ്. ഇപ്പോൾ ദൃശ്യം ലുക്കിൽ നിന്നും വേറിട്ട മോഹൻലാലിന്റെ സ്റ്റൈലൻ ലുക്കിലുള്ള വീഡിയോ ശ്രദ്ധ നേടുകയാണ്.

ആളുകൾ ആഘോഷമാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് പ്രസിദ്ധ ഫോട്ടോഗ്രാഫർ അനീഷ് ഉപാസനയാണ്. ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കൂളിംഗ് ഗ്ലാസ്സുമണിഞ്ഞ് എമ്പുരാൻ ലുക്കിലാണ് താരം. മോഹൻലാലിൻറെ ഖുറേഷി അബ്രാം ലുക്കാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ. കാരണം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’. ചിത്രം തിയേറ്ററുകളിലേക്ക് ഏത്തൻ കുറച്ചധികം സമയം വേണ്ടിവരുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. ഇടക്ക് തിരക്കഥയുമായി ബന്ധപ്പെട്ട ചർച്ചകൾ മുരളി ഗോപിയുമായി നടത്താറുമുണ്ട്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ മലയാള സിനിമയിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ കയറി ചരിത്രവും രചിച്ചിരുന്നു.

Read More: ‘എനിക്കേറ്റവും പ്രിയപ്പെട്ടവ’- പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഭാവന

അതേസമയം ‘ലൂസിഫറി’ന് മൂന്നാം ഭാഗവും എത്തുമെന്ന് മുരളി ഗോപി പറയുന്നു. ചിത്രം ആദ്യം വെബ് സീരിസായി ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മുരളി ഗോപി വ്യക്തമാക്കിയിരുന്നു. മൂന്നാം ഭാഗവുമുണ്ടെന്നറിഞ്ഞതോടെ ആരാധകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്.

Story highlights- mohanlal’s new look photoshoot video