‘എനിക്കേറ്റവും പ്രിയപ്പെട്ടവ’- പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഭാവന

ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് നടി ഭാവന. നിരവധി ചിത്രങ്ങളാണ് നടി പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോ സീരിസ് പങ്കുവെച്ചിരിക്കുകയാണ് ഭാവന. പ്രണവ് രാജ് പകർത്തിയ ചിത്രങ്ങളാണ് ഭാവനയുടെ മനസിൽ ഇടംപിടിച്ചത്.

ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോ സീരിസിൽ ഒന്ന് എന്ന കുറിപ്പിനൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ആരാധകരുടെ കമന്റുകൾക്ക് തരാം മറുപടിയും നൽകുന്നുണ്ട്.  കന്നഡ സിനിമാ ലോകത്താണ് ഭാവന ഇപ്പോൾ സജീവമായിരിക്കുന്നത്. വിവാഹ ശേഷം ബാംഗ്ലൂരിലേക്ക് ചേക്കേറിയ താരം കന്നടയിൽ ഒട്ടേറെ ചിത്രങ്ങളുടെ തിരക്കിലാണ്.

ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഭജറംഗിയുടെ ടീസർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ഭാവനയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു കന്നഡ ചിത്രമാണ്  ‘ഇൻസ്‌പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്.

2018ൽ വിവാഹിതയായ ഭാവന ഭർത്താവിനൊപ്പം ബാംഗ്ലൂരാണ് താമസം. കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ് നവീൻ. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Read More:പൃഥ്വിരാജിന് പിന്നാലെ സംവിധായകനും കൊവിഡ് സ്ഥിരീകരിച്ചു-സുരാജ് വെഞ്ഞാറമൂട് സ്വയം നിരീക്ഷണത്തിൽ

‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.

Story highlights- bhavana new photoshoot