‘എൻ്റെ വുമൺ ക്രഷിന്‌ നന്ദി’; മൈലാഞ്ചി മൊഞ്ചുള്ള ഓർമ്മകൾക്കൊപ്പം ഭാവന!

January 20, 2024

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ പ്രധാനിയാണ് ഭാവന. പ്രായഭേദമന്യേ എല്ലാ മലയാളികളുടെയും, അതിലുപരി തെന്നിന്ത്യയുടെയും ഇഷ്ടം പിടിച്ചുപറ്റാൻ ഭാവനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ നടി വാർത്തകളും വിശേഷങ്ങളും സ്ഥിരമായി പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മെഹന്തി ദിനത്തിന്റെ ഓർമ്മകൾ വീണ്ടും പങ്കുവെച്ചിരിക്കുകയാണ് ഭാവന. ഒപ്പം പ്രിയങ്ക ചോപ്രയ്ക്ക് ഒരു നന്ദി കുറിപ്പും. (Actress Bhavana relishes Mehendi day memories)

2018-ലായിരുന്നു ഭാവനയും കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമായ നവീനുമൊത്തുള്ള വിവാഹം. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അന്ന് തന്നെ വാർത്തകളിൽ ചർച്ചയായിരുന്നു. അക്കൂട്ടത്തിൽ ഭാവനയ്ക്കായി പ്രിയങ്ക ചോപ്ര പകർത്തിയ വിവാഹ ആശംസ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും ഓർമച്ചെപ്പിൽ ഭാവന പ്രിയമോടെ കരുതുന്ന ഓർമയായി ഇന്നും പ്രിയങ്കയുടെ ആശംസാ വിഡിയോ തുടരുന്നു.

Read also: ‘ദൈവത്തിന് സ്തുതി, നീ ഞങ്ങളെ ഇണകളാക്കി’; വിവാഹ വിവരം പങ്കുവച്ച് ഷൊയ്ബ് മാലിക്

“ആ മനോഹരമായ ദിനത്തിന്റെ ഓർമയ്ക്ക്, എൻ്റെ വുമൺ ക്രഷിന് നന്ദി, ആശംസകൾ അറിയിച്ചതിനും, ആ ദിനത്തെ കൂടുതൽ പ്രത്യേകതയുള്ളതാക്കിയതിനും” എന്ന കുറിപ്പോടെയാണ് ഭാവന മെഹന്തി ദിനത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. പ്രിയങ്കയുടെ വിഡിയോയ്‌ക്കൊപ്പം സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഭാവന ഷെയർ ചെയ്തു.

‘നമ്മള്‍’ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഷറഫുദീനൊപ്പം അഭനയിച്ച ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ആണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ച ചിത്രം.

Story highlights: Actress Bhavana relishes Mehendi day memories