“ഒരേ സമയം കണ്ണടച്ച് തുറന്ന പോലെയും ഒരായുഷ്കാലം ഒപ്പം ജീവിച്ച പോലെയും തോന്നുന്നു”; നവീന് സ്‌നേഹാശംസകൾ നേർന്ന് ഭാവന!

January 22, 2024

തെന്നിന്ത്യൻ നടിമാരിൽ ആരാധകർ ഏറെയുള്ള കലാകാരിയാണ് ഭാവന. മലയാളിയാണെങ്കിലും അന്യഭാഷാ പ്രേക്ഷകരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ ഭാവനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. (Bhavana’s warm wishes for Naveen on Wedding Anniversary)

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ നടി വാർത്തകളും വിശേഷങ്ങളും സ്ഥിരമായി പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, തൻ്റെ വിവാഹവാർഷികത്തിൽ ഭർത്താവിന് നവീന് ഹൃദ്യമായ ആശംസകൾ അറിയിച്ചിരിക്കുകയാണ് ഭാവന.

2018-ലായിരുന്നു ഭാവനയും കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമായ നവീനുമൊത്തുള്ള വിവാഹം. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അന്ന് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. മനോഹരമായ വിവാഹ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിലാണ് ഭാവന നവീന് സ്നേഹം അറിയിക്കുന്നത്. “ഒരേ സമയം കണ്ണടച്ച് തുറന്ന പോലെയും ഒരായുഷ്കാലം ഒപ്പം ജീവിച്ച പോലെയും തോന്നുന്നു, ലവ് യൂ”, ഭാവന പ്രണയം പറയുന്നു.

Read also: ‘എൻ്റെ വുമൺ ക്രഷിന്‌ നന്ദി’; മൈലാഞ്ചി മൊഞ്ചുള്ള ഓർമ്മകൾക്കൊപ്പം ഭാവന!

‘നമ്മള്‍’ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഷറഫുദീനൊപ്പം അഭനയിച്ച ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ആണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ച ചിത്രം.

Story highlights: Bhavana’s warm wishes for Naveen on Wedding Anniversary