കുസൃതികാട്ടി ഗേളി; മനോഹരമായ ഹാലോവീൻ ഓർമ്മകൾ പങ്കുവെച്ച് നദിയ മൊയ്തു

മലയാളികളുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് മനോഹൻലാലും നദിയ മൊയ്തുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്. ഇപ്പോഴിതാ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ രംഗത്തിലൂടെ ഹാലോവീൻ ആശംസകൾ നേർന്നുകൊണ്ടുള്ള നദിയ മൊയ്തുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ഒരു രസകരമായ ഭാഗം പങ്കുവെച്ചുകൊണ്ടാണ് നദിയ മൊയ്തു ഹാലോവീൻ ആശംസകൾ നേർന്നത്.

ചിത്രത്തിൽ ഗേളി എന്ന കഥാപാത്രമായാണ് നദിയ മൊയ്തു അഭിനയിച്ചത്. ഏറെ കുസൃതിയും കുറുമ്പും നിറഞ്ഞ കഥാപാത്രമാണ് ഗേളി. ശ്രീകുമാർ എന്ന യുവാവായാണ് മോഹൻലാൽ ചിത്രത്തിലെത്തിയത്. ശ്രീകുമാറിനെ ഹാലോവീൻ വേഷം കെട്ടി പറ്റിക്കുന്ന ഗേളിയുടെ രസകരമായ വീഡിയോയാണ് നദിയ മൊയ്തു പങ്കുവെച്ചിരിക്കുന്നത്.

Read also:റോളർ സ്കേറ്റിലെ അഭ്യാസപ്രകടനം; ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടംനേടി പെൺകുട്ടി

1984ൽ ഫാസിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്. ഈ ചിത്രത്തിലൂടെയാണ് നദിയ മൊയ്തു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. പദ്‌മിനിയുടെ കൊച്ചുമകളായിട്ടായിരുന്നു നദിയ എത്തിയത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നദിയ മൊയ്തുവിന് ലഭിച്ചിരുന്നു. ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ… എന്ന ചിത്രത്തിലെ ഗാനം ഏറെ സ്വീകാര്യത നേടിയിരുന്നു.

Story Highlights: nadiya moidu shares halloween wishes