‘നിങ്ങൾ എന്റെ ജന്മദിനം കൂടുതൽ സവിശേഷമാക്കി’- ആരാധകർക്ക് നന്ദി പറഞ്ഞ് നദിയ മൊയ്തു

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നദിയ മൊയ്തു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി അനശ്വര കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ നദിയക്ക് സാധിച്ചു. വിവാഹശേഷം ഒരു ഇടവേളയ്ക്ക് കഴിഞ്ഞ് വീണ്ടും സിനിമയിൽ നിറസാന്നിധ്യമാകുകയാണ് താരം. അതേസമയം, സമൂഹമാധ്യമങ്ങളിലും നദിയ സജീവമാണ്.

വീട്ടുവിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചവർക്ക് നന്ദി അറിയിക്കുകയാണ് നദിയ മൊയ്തു. ‘നിങ്ങളുടെ എല്ലാവരുടെയും ഊഷ്മള ആശംസകൾക്ക് വളരെയധികം നന്ദി .. നിങ്ങൾ എന്റെ ജന്മദിനം കൂടുതൽ സവിശേഷമാക്കി’- നദിയ കുറിക്കുന്നു.

സിനിമാ ഓർമ്മകളെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന താരമാണ് നദിയ മൊയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ പതിവായി തന്റെ ആദ്യകാല സിനിമകളുടെ ഓർമ്മകൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. 80 കളിലും 90 കളുടെ തുടക്കത്തിലും മലയാളത്തിലെ സജീവ താരമായിരുന്നു നദിയ മൊയ്തു.

Read More: ‘പിപ്രി പിള്ളാസി’ന് മൈലാഞ്ചിയണിഞ്ഞ് സായ് പല്ലവി- ശ്രദ്ധ നേടി വീഡിയോ

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു. ‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു പ്രവർത്തിച്ചിട്ടുണ്ട്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹന്ലാലിനൊപ്പമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കീർത്തി സുരേഷ് നായികയാകുന്ന ‘മിസ് ഇന്ത്യ’യാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Story highlights- nadiya moithu about her birthday