അന്ധ കഥാപാത്രമായി നയൻ‌താര; വിഘ്‌നേശ് ശിവൻ ഒരുക്കുന്ന ‘നെട്രികൺ’ ചിത്രീകരണം ആരംഭിച്ചു

നയൻ‌താര നായികയാകുന്ന പുതിയ ചിത്രം ‘നെട്രികണ്ണി’ന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തിൽ അന്ധ കഥാപാത്രമായാണ് നയൻ‌താര എത്തുന്നതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല, ചിത്രത്തിന്റെ പേരായ ‘നെട്രികൺ’ ബ്രെയ്‌ലി ലിപിയിലാണ് എഴുതിയിരിക്കുന്നത്. വിഘ്‌നേഷ് ശിവന്റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ‘നെട്രികൺ’ നയൻതാരയുടെ 65-ാമത്തെ ചിത്രം കൂടിയാണ്.

പോസ്റ്റർ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ കുറിക്കുന്നതിങ്ങനെ; ‘സന്തോഷവും അഭിമാനവും. നയൻ‌താരയുടെ 65-ാമത്തെ ചിത്രം റൗഡി പിക്‌ചേഴ്‌സ് നിർമിക്കുന്നു..ചിത്രത്തിന്റെ പേരിനും അനുഗ്രഹങ്ങൾക്കും കവിതാലയക്കും സൂപ്പർസ്റ്റാർ രജനി സാറിനും നന്ദി. ഒരു ത്രില്ലർ ചിത്രമായ ‘നെട്രിക്കൺ ഷൂട്ടിംഗ് ഇന്ന് എല്ലാവരുടെയും അനുഗ്രഹത്തോടെ ആരംഭിക്കുന്നു’.

നയൻതാരയെ നായികയാക്കി വിഘ്‌നേഷ് ശിവൻ ഒരുക്കിയ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ അഞ്ചാം വാർഷികത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുമെന്ന് വിഘ്‌നേഷ് അറിയിച്ചിരുന്നു. ഇതേപേരിൽ 1981ൽ രജനികാന്ത് നായകനായ ചിത്രം റിലീസ് ചെയ്തിരുന്നു.

Read More: രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാൻ 155 റൺസ് വിജയലക്ഷ്യം

അതേസമയം, ‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം മലയാളത്തിൽ അടുത്ത ചിത്രത്തിനായുള്ള കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് നയൻതാര. കുഞ്ചാക്കോ ബോബനൊപ്പം നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര വേഷമിടുന്നത്. സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് നിഴൽ.

Story highlights- nayanthara’s netrikann first look poster