ടി സീരിസിനായി ആൽബമൊരുക്കി ഒമർ ലുലു ഹിന്ദിയിലേക്ക്- ചിത്രം പങ്കുവെച്ച് സംവിധായകൻ

ഹാപ്പി വെഡ്ഡിംഗ്‌ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമർ ലുലു പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ചർച്ചയായിരുന്നു. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ഒമർ ലുലുവും അഭിനേതാക്കളും ശ്രദ്ധ നേടി. ഇപ്പോഴിതാ, ആൽബവുമായി ഹിന്ദിയിലേക്ക് ചേക്കേറുകയാണ് ഒമർ ലുലു.

ടി സീരിസിന് വേണ്ടിയാണ് ഒമർ ലുലു സ്‌കൂൾ പശ്ചാത്തലത്തിൽ ആൽബം ഒരുക്കുന്നത്. ‘T-seriesന് വേണ്ടി എന്റെ ആദ്യത്തെ ഹിന്ദി ആൽബത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ദുബായിൽ തുടങ്ങി’- ചിത്രം പങ്കുവെച്ച് ഒമർ ലുലു കുറിക്കുന്നു. ആൽബത്തിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രമാണ് ഒമർ ലുലു പങ്കുവെച്ചിരിക്കുന്നത്. മലയാളികൾക്ക് പരിചിതനായ പരീക്കുട്ടിയും ആൽബത്തിൽ വേഷമിടുന്നുണ്ട്.

‘ഒരു അഡാർ ലവ്’ ന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പവർ സ്റ്റാർ’. ബാബു ആന്റണിയാണ് ചിത്രത്തിൽ  നായകനായെത്തുന്നത്.ന്യൂഡൽഹി, രാജാവിന്‍റെ മകൻ ഒക്കെ എഴുതിയ മലയാള സിനിമയുടെ ഏറ്റവും പ്രഗത്ഭനായ തിരക്കഥാകൃത്ത്‌ ഡെന്നിസ് ജോസഫ് ആണ് പവർ സ്റ്റാർ എഴുതുന്നത്.

Read More: ‘നിർഭാഗ്യവശാൽ, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് പ്രതീക്ഷിച്ചതിലും അൽപ്പം കൂടി നീളും’- ‘സൂരരൈ പോട്ര്’ റിലീസ് മാറ്റി

 ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ  ചിത്രങ്ങൾക്ക് ശേഷം ഒമർ സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ വലിയ ചർച്ചയായിരുന്നു. റിലീസ് ചെയ്യുന്നതിന് മുൻപുതന്നെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണിത്. സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ  ‘അഡാർ ലവിനു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Story highlights- omar lulu to direct hindi album