‘നിർഭാഗ്യവശാൽ, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് പ്രതീക്ഷിച്ചതിലും അൽപ്പം കൂടി നീളും’- ‘സൂരരൈ പോട്ര്’ റിലീസ് മാറ്റി

200 ലധികം രാജ്യങ്ങളിൽ ഓടിടി റിലീസിന് ഒരുങ്ങുകയാണ് സുധ കൊങ്കരയുടെ ‘സൂരരൈ പോട്ര്’. ഒക്ടോബർ 30നായിരുന്നു ചിത്രം റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ റീലിസ് തീയതി നീട്ടിയതായി അറിയിച്ചിരിക്കുകയാണ് സൂര്യ. ‘നിർഭാഗ്യവശാൽ, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് ഇപ്പോൾ പ്രതീക്ഷിച്ചതിലും അൽപ്പം കൂടി നീളും’. താരം സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ചു.

 എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. അതിനാൽ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ആവശ്യമായ എല്ലാ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ റിലീസ് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും സൂര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കത്തിലൂടെ ആരാധകരെ അറിയിച്ചു.

‘ഏവിയേഷൻ വ്യവസായത്തിലെ ഒരു കഥയാണ് ‘സൂരരൈ പോട്ര്’ എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. അതിനാൽ ഞങ്ങൾക്ക് നിരവധി നടപടിക്രമങ്ങളും അനുമതികളും ആവശ്യമായി വന്നു; കാരണം ഇത് ദേശീയ സുരക്ഷയുടെ കാര്യമാണ്, മാത്രമല്ല ഞങ്ങൾ യഥാർത്ഥ ഇന്ത്യൻ എയർഫോഴ്‌സ് വിമാനങ്ങളും സുരക്ഷയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കുറച്ച് പുതിയഅനുമതികൾ ഇപ്പോഴും അംഗീകാരത്തിനായി ശേഷിക്കുന്നു, ഈ പ്രതികൂല സമയം മറ്റെന്തിനെക്കാളും കൂടുതൽ‌ രാജ്യത്തിലും അതിന്റെ മുൻ‌ഗണനകളിലും കൂടുതൽ‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ‌ ആവശ്യപ്പെടുന്നതിനാൽ‌ കാത്തിരിപ്പ് അനിവാര്യമാണെന്ന് ഞങ്ങൾ‌ മനസ്സിലാക്കുന്നു!’ അദ്ദേഹം കത്തിൽ പറഞ്ഞു.

സൂര്യയ്‌ക്കൊപ്പം അപർണ ബാലമുരളിയും എത്തുന്ന ചിത്രം സൂര്യയുടെ 38- മത്തെ സിനിമയാണ്. 2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്. 

Story highlights- Suriya’s ‘Soorarai Pottru’ release postponed over NOC