കാലം തെറ്റി ഹൈമവതഭൂവിൽ ബ്രഹ്മകമലം പൂത്തപ്പോൾ- അപൂർവ്വ കാഴ്ച

October 30, 2020

നീലക്കുറിഞ്ഞിക്കായി മലയാളികൾ കാത്തിരിക്കുന്നതുപോലെ ഹിമാലയത്തിൽ ബ്രഹ്മകമലം പൂക്കുന്നത് കാണാൻ ലോകം കാത്തിരിക്കാറുണ്ട്. വർഷത്തിൽ ഒരിക്കൽ വിരിയുന്ന ബ്രഹ്മകമലം ബ്രഹ്മാവിന്റെ പുഷ്പ്പമാണെന്ന സങ്കല്പമാണ് ഉള്ളത്. പുരാണങ്ങളിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ഈ പുഷ്പം ഈ വർഷം കാലംതെറ്റി പൂവണിഞ്ഞിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം കാരണം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വീണ്ടും ഒരു മാസത്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൂത്തിരിക്കുകയാണ് ബ്രഹ്മകമലം. സാധാരണ, ഓഗസ്റ്റ് മുതൽ സെപ്റ്റംബർ പകുതി വരെ വിരിഞ്ഞുനിൽക്കുന്ന ഈ അപൂർവ്വ പുഷ്പം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. ആദ്യമായാണ് ഇങ്ങനെ കാലം തെറ്റി വീണ്ടും പൂക്കുന്നത്.

Read More: ‘അയ്യപ്പനും കോശിയും’ തെലുങ്ക് പതിപ്പിൽ കണ്ണമ്മയായി സായ് പല്ലവി

ബ്രഹ്മകമല പുഷ്പങ്ങൾ സാധാരണയായി സൂര്യാസ്തമയത്തിനു ശേഷം വർഷത്തിൽ ഒരിക്കൽ പൂക്കാറുണ്ട്. എന്നാൽ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയുടെ ഉയർന്ന പ്രദേശങ്ങളിൽ ഒക്ടോബറിൽ പോലും നന്ദി കുണ്ഡ് തടാകത്തിന് ചുറ്റും വലിയ തോതിൽ പൂത്തുനിൽക്കുന്നു. കാലാവസ്ഥാ രീതികൾ മാറുന്നത് 3500-3800 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അപൂർവ്വ പൂക്കൾ ഓഫ് സീസണിലും പൂവിടാൻ കാരണമാകാം.

Story highlights- Rare Brahma Kamal flowers start blooming