കുട്ടി സാരിയുടുത്ത് ഒരു കുട്ടിക്കുറുമ്പി- മനംകവർന്ന് നടി ശരണ്യയുടെ മകളുടെ ചിത്രം

സിനിമാ തിരക്കിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലും, നൃത്തലോകത്തും ശ്രദ്ധ നൽകുകയാണ് ശരണ്യ മോഹൻ. ചെറുപ്പം മുതൽ നൃത്തരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ശരണ്യ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തമിഴകത്താണ് ശരണ്യ കൂടുതൽ ശ്രദ്ധ നേടിയത്. വിജയ്, ധനുഷ് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം പ്രധാന വേഷത്തിൽ അഭിനയിക്കാൻ ശരണ്യക്ക് ഭാഗ്യം ലഭിച്ചു.

സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. മക്കളുടെ വിശേഷങ്ങളുമായി ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൾ അന്നപൂർണയുടെ ഒരു ക്യൂട്ട് ചിത്രം പങ്കുവയ്ക്കുകയാണ് ശരണ്യ. സാരിയുടുത്ത് ചിരിയോടെ നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

View this post on Instagram

@swami_bro Good night from us😊❤️

A post shared by Saranya Mohan (@saranyamohanofficial) on

അടുത്തിടെ മകനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ നടി പങ്കുവെച്ചിരുന്നു. ‘മാടു മേയ്ക്കും കണ്ണേ നീ..’എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് ശരണ്യ. ഒപ്പം മകൻ അനന്തപദ്മനാഭനുമുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തി അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് ശരണ്യ മോഹൻ. 

Read More: ‘പൂജ്യത്തിൽ തുടങ്ങി ആറുമാസത്തിനുള്ളിൽ ഇത്രയുമെത്തിയത് പ്രധാന ജീവിത നേട്ടമായി തോന്നുന്നു’- ലോക്ക് ഡൗണിൽ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് ആൻഡ്രിയ

ഡോക്ടർ അരവിന്ദിനെയാണ് ശരണ്യ വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്. അനന്തപദ്മനാഭനും, അന്നപൂർണ്ണയും. മക്കളുടെ രസകരമായ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ശരണ്യയെ പോലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭർത്താവ് അരവിന്ദ്. മലയാളത്തിലും തമിഴിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു ശരണ്യ മോഹൻ. തമിഴ് ചിത്രമായ യാരടി നീ മോഹിനി, ഒരു നാൾ ഒരു കനവ് എന്നീ ചിത്രങ്ങളാണ് ശരണ്യയെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്.

Story highlights- saranya mohan’s instagram post