അമ്മയ്‌ക്കൊപ്പം ഈണത്തിൽ ചേർന്നുപാടി മകൾ- ഹൃദയംകവർന്ന് ശരണ്യ മോഹനും മകളും

May 5, 2022

ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ശരണ്യ അവതരിപ്പിച്ചു. ഇപ്പോൾ വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് നൃത്തലോകത്ത് സജീവമായിരിക്കുകയാണ് നടി.

നൃത്തത്തിൽ മാത്രമല്ല, പാട്ടിലും മികവ് പുലർത്തുന്ന താരമാണ് ശരണ്യ മോഹൻ. അടുത്തിടെ ഒരു ഹിറ്റ് ബംഗാളി ഗാനവുമായി എത്തിയിരുന്നു നടി. മനോഹരമായ ഗാനം പശ്ചാത്തല സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെയാണ് ശരണ്യ ആലപിച്ചത്.

ഇപ്പോഴിതാ, മകൾ പൂർണശ്രീയ്ക്കായി ഒരുഗാനം ആലപിക്കുകയാണ് ശരണ്യ. ശരണ്യക്കൊപ്പം ചേർന്ന് പാടുന്നുണ്ട് പൂർണയും. ഹൃദ്യമായ ഈ ആലാപന മാധുര്യം ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

അതേസമയം, അടുത്തിടെ കസ്തൂരിമാനിലെ ഒരു രംഗത്തിന് അനുകരണം ഒരുക്കിയിരുന്നു നടി ശരണ്യ മോഹൻ. അതേവേഷവിധാനങ്ങളോടെ വളരെ രസകരമായാണ് ശരണ്യ അനുകരിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ശരണ്യ അവതരിപ്പിച്ചു. രണ്ടു മക്കളാണ് ശരണ്യക്ക്. അനന്തപദ്മനാഭനും അന്നപൂർണ്ണയും. ഡോക്ടർ അരവിന്ദാണ് ഭർത്താവ്. നൃത്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരണ്യ ഇപ്പോൾ ആലപ്പുഴയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ശരണ്യയുടെ അമ്മയും സഹോദരിയും നർത്തകിമാരാണ്.അടുത്തിടെ നടൻ സിമ്പുവിനെ ശരണ്യ ഭരതനാട്യം പഠിപ്പിക്കുന്ന ഫോട്ടോ വൈറലായിരുന്നു.

Read Also: ഇരട്ട സഹോദരിയ്‌ക്കൊപ്പം ചുവടുവെച്ച് നടി ഐമ റോസ്മി- വിഡിയോ

ശരണ്യയെ പോലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭർത്താവ് അരവിന്ദ്. മലയാളത്തിലും തമിഴിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു ശരണ്യ മോഹൻ. തമിഴ് ചിത്രമായ യാരടി നീ മോഹിനി, ഒരു നാൾ ഒരു കനവ് എന്നീ ചിത്രങ്ങളാണ് ശരണ്യയെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്.

Story highlights- Saranya Mohan singing with kids video