ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച 85 മിനിറ്റ് സിനിമ; പുത്തൻ പരീക്ഷണവുമായി ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’

കൊവിഡ് കാലത്ത് സിനിമയുടെ മുഖം തന്നെ മാറി. തിയേറ്ററിലേക്ക് കൂട്ടമായി എത്താൻ സാധിക്കാതെയായപ്പോൾ ഓൺലൈൻ റിലീസുകളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. എല്ലാവരും വീടിനുള്ളിൽ തന്നെയിരുന്ന് ആസ്വാദനത്തിന്റെ മറ്റൊരു തലം കണ്ടെത്തിയപ്പോൾ സിനിമയും മാറി. മഹേഷ് നാരായണൻ സീ യു സൂണിലൂടെ നടത്തിയ പരീക്ഷണം ജനങ്ങൾ ഏറ്റെടുത്തതോടെ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നൂതനമായ ആശയങ്ങൾ മലയാളി സംവിധായകർ ആവിശ്കരിക്കുകയാണ്.

ഇപ്പോഴിതാ, ഡോൺ പാലത്തറ എന്ന യുവസംവിധായകൻ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത് ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച സിനിമ എന്ന ആശയമാണ്. 85 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം, ഒരു റിലേഷൻഷിപ്പ് ഡ്രാമയാണ് പങ്കുവയ്ക്കുന്നത്. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Read More: സംവിധായകനായി ഐവി ശശിയുടെ മകൻ; ആദ്യ ചിത്രത്തിൽ നിത്യ മേനോനും

ഡോൺ പാലത്തറയുടെ കുറിപ്പ്;

“സന്തോഷത്തിന്റെ ഒന്നാം രഹസ്യം” എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും നീരജ രാജേന്ദ്രനും അഭിനയിച്ചിരിക്കുന്നു. ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കെ ജോർജ് നിർമ്മിച്ചിരിക്കുന്നു. ഒരു കാറിനുള്ളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ഈ റിലേഷൻഷിപ്പ് ഡ്രാമ ഒറ്റ ഷോട്ടിൽ ആണു ചെയ്തിരിക്കുന്നത്. ഈ സിനിമയിൽ പങ്കാളികളായ എല്ലാവർക്കും നന്ദിയും ആശംസകളും.

Story highlights- single shot movie santhoshathinte onnam rahasyam