ആഷിക് അബുവിന്റെ നാരദൻ ഒരുങ്ങുന്നു; പ്രധാന കഥാപാത്രങ്ങളായി ടൊവിനോ തോമസും അന്ന ബെന്നും

ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘നാരദൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബുവാണ്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നാരദൻ. അടുത്ത വർഷം ഏപ്രിലിൽ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലബാർ കലാപവുമായി ബന്ധപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ആഷിക് അബു- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വാരിയംകുന്നൻ’. ഈ ചിത്രത്തിന് മുൻപായിരിക്കും നാരദൻ ചിത്രീകരണം എന്നാണ് സൂചന. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021-ലായിരിക്കും ‘വാരിയംകുന്നൻ’ ചിത്രീകരണം ആരംഭിക്കുക. 75- 80 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also: ‘E’ പോലെ ഒരു കെട്ടിടം; ഇതാണ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മോൺസ്റ്റർ ബിൽഡിങ്

അതേസമയം ടൊവിനോ തോമസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് കള. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആഷിക് അബു ഒരുക്കിയ മായാനദിയ്ക്ക് ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരാകുന്ന പുതിയ ചിത്രമാണ് ‘കാണെക്കാണെ’. മനു അശോകനാണ് ചിത്രം ഒരുക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. 

Story Highlights: tovino thomas and anna ben in aashiq abu film