കയ്യിലുള്ളത് വിലപ്പെട്ട നിധിയെന്ന് തിരിച്ചറിയാതെ 40 വർഷങ്ങൾ; മൂല്യമറിഞ്ഞത് എൺപതാം വയസിൽ

വർഷങ്ങളോളം കയ്യിലുണ്ടായിരുന്നത് അപൂർവമായ നിധിയാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ അമ്പരപ്പ് ചെറുതല്ല. അങ്ങനെയൊരു അനുഭവമുണ്ടായിരിക്കുകയാണ് ഇംഗ്ലണ്ട് സ്വദേശിയായ ടോം ക്ലാർക്കിന്. നാല്പതുവർഷം തന്റെ കയ്യിലുണ്ടായിരുന്ന അമൂല്യ മോതിരത്തിന് എട്ടര ലക്ഷം രൂപയായിരുന്നു വില എന്ന സത്യം മനസിലാക്കിയപ്പോൾ അദ്ദേഹത്തിന് എൺപതു വയസ് കഴിഞ്ഞിരുന്നു.

1979ലാണ് ടോം ക്ലാർക്കിന് യു കെയിലെ കൃഷിയിടത്തിൽ നിന്നും ഒരു മോതിരം ലഭിക്കുന്നത്. ആ സമയത്ത് യു കെയിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മണ്ണിൽ നിധിവേട്ട നടത്തുന്നത് പതിവായിരുന്നു. ഇങ്ങനെ ലഭിക്കുന്ന നാണയങ്ങളും അവശിഷ്ടങ്ങളുമൊക്കെ കിട്ടുന്നയാൾക്ക് ലേലത്തിന് വയ്ക്കാം.

ബക്കിങ്ങാംഷെറിലായിരുന്നു ടോമിന്റെ കൃഷിയിടം. ഇവിടെനിന്നും മോതിരം ലഭിച്ചപ്പോൾ അതിനു വലിയ പ്രാധാന്യം തോന്നിയില്ല. അതുകൊണ്ട് അമ്മവീട്ടിൽ ഒരു ടിന്നിലടച്ച് സൂക്ഷിക്കുകയായിരുന്നു. എന്നാൽ എട്ടുവർഷം മുൻപ് ‘അമ്മ മരിച്ചതോടെ സാധനങ്ങളെല്ലാം തരാം തിരിക്കുന്നതിനിടെ ഈ മോതിരം വീണ്ടും എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന് കൗതുകത്തിന് അന്വേഷിക്കുകയും ചെയ്യുകയായിരുന്നു ടോം.

Read More: സംസ്ഥാനത്ത് ഇന്ന് 6638 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7828 പേർക്ക് രോഗമുക്തി

670 കൊല്ലം പഴക്കമുള്ള മോതിരമാണത്. എഡി 1350ൽ നിർമിച്ചത്. ലാറ്റിൻ ഭാഷയിൽ എഴുത്തുകളുമുണ്ടായിരുന്നു. യഥാർത്ഥ സന്ദേശങ്ങൾ ഞാൻ മറച്ചുവയ്ക്കുന്നു എന്നായിരുന്നു മോതിരത്തിൽ എഴുത്ത്. മാത്രമല്ല, ഉയർന്ന തോതിൽ സ്വർണ്ണവും അടങ്ങിയിരുന്നു. എന്തായാലും വൈകിയാണെങ്കിലും കിട്ടിയ നിധിയുടെ സന്തോഷത്തിലാണ് ടോം ക്ലാർക്ക്.

Story highlights- treasure hunt