അഭിനേത്രിയിൽ നിന്നും സംവിധായികയിലേക്ക്- വരലക്ഷ്മി ശരത്കുമാർ ഒരുക്കുന്ന ‘കണ്ണാമൂച്ചി’

നായികയായും വിലാതിയായും അഭിനയിച്ച് വിസ്മയിപ്പിച്ച താരമാണ് വരലക്ഷ്‌മി ശരത്കുമാർ. വിക്രം വേദ, സണ്ടക്കോഴി 2, സർക്കാർ തുടങ്ങിയ ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടി കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ, സംവിധാനത്തിലേക്കും ചുവടുവയ്ക്കുകയാണ് നടി.

നടി ലക്ഷ്മി മഞ്ചു വരലക്ഷ്മിയെ അഭിനന്ദിച്ച് പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം സംവിധായികയാകുന്ന വിവരം ആരാധകരിലേക്ക് എത്തിയത്. ‘കണ്ണാമൂച്ചി’ എന്ന ചിത്രമാണ് വരലക്ഷ്മി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് കണ്ണാമൂച്ചി. പോസ്റ്ററിലെ നടി ആരാണെന്നു വ്യക്തമല്ലെങ്കിലും വരലക്ഷ്മി തന്നെയാണ് നായികയാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: നന്ദമുരി ബാലകൃഷ്ണയുടെ നായികയായി പ്രയാഗ മാർട്ടിൻ തെലുങ്കിലേക്ക്

‘പോടാ പോടീ’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമാലോകത്തേക്ക് എത്തിയത്. നടനായ ആർ. ശരത്കുമാറിന്റെയും ഛായയുടെയും മകളായ വരലക്ഷ്മി മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയതിന് ശേഷമാണ് സിനിമയിലേക്ക് എത്തിയത്.

Story highlights- varalaxmi sarathkumar ti make her debut as director