വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിനായുള്ള ഒഡീഷനിൽ പരാജയപ്പെട്ട അനുഭവവും നടിക്കുണ്ട്. ജഗമേ തന്തിരം എന്ന ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴാണ് ഓഡിഷനിൽ പരാജയപ്പെട്ട പഴയ കഥ ഐശ്വര്യ അഭിമുഖങ്ങളിൽ പങ്കുവെച്ചത്.

ധനുഷ് ചിത്രത്തിനായി ഓഡിഷന് എത്തിയ ഐശ്വര്യയ്ക്ക് ലഭിച്ചത് ഒരു ബ്രാഹ്‌മണ പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു. എന്നാൽ, ഡയലോഗുകൾ ശരിയാകാത്തതുകൊണ്ട് അവസരം നഷ്ടമായി. വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ ഹിറ്റ് നായികയായാണ് ഐശ്വര്യ ലക്ഷ്മി ജഗമേ തന്തിരത്തിൽ ധനുഷിന്റെ നായികയായി എത്തിയത്.

Read More: ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

യുകെയിൽ സിനിമയുടെ ഷൂട്ടിംഗിനിടെ ധനുഷ് ഈ സംഭവത്തെക്കുറിച്ച് ഓർമിച്ചെന്നും ഓഡിഷൻ സമയത്ത് തനിക്ക് ശരിയാകാതെ പോയ ഡയലോഗ് അദ്ദേഹം പറഞ്ഞതായും നടി പറയുന്നു. അതേസമയം, മലയാളത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി.ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് മോഷൻ പോസ്റ്റർ കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. കുമാരി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുക. അതോടൊപ്പം, മണിരത്നം ചിത്രം പൊന്നിയൻ സെൽവനിലും ഐശ്വര്യ നായികയാണ്.

Story highlights- aiswarya lakshmi about dhanush