മേപ്പടിയാൻ ലൊക്കേഷനിൽ ക്രിക്കറ്റ് കളിച്ച് അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും, ചിരി വീഡിയോ

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേപ്പടിയാൻ എന്ന സിനിമ ചിത്രീകരണത്തിനിടയിലെ രസകരമായ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ ലോകത്ത് ചിരി ഉണർത്തുന്നത്.ഉണ്ണി മുകുന്ദനൊപ്പം അഞ്ചു കുര്യൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളുടെ വീഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. കഴിഞ്ഞ് ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നേരത്തെ ചിത്രീകരണം ആരംഭിക്കാനിരുന്ന സിനിമ കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിൽ അജു വർഗീസ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.

Read also:അദിതി റാവുവിനും കാജലിനുമൊപ്പം ദുൽഖർ സൽമാൻ; ‘ഹേയ് സിനാമിക’ ചിത്രീകരണം ആരംഭിച്ചു

അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന വൈശാഖ് ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. അതേസമയം മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം വൈശാഖ്- ഉണ്ണിമുകുന്ദൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രൂസ്‌ ലീ’. ഇരുവരും ഒന്നിക്കുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമ കൊവിഡ്‌ പ്രതിസന്ധികൾക്ക്‌ ശേഷം 2021-ലാണ് ചിത്രീകരണം ആരംഭിക്കുന്നത്. 

Story Highlights: Anju Kurian vs Unni Mukundan meppadiyan Location Videos