നർത്തന ശിലപോൽ മനോഹരി; ശ്രദ്ധനേടി അനുപമ പരമേശ്വരന്റെ ചിത്രങ്ങൾ

പ്രേമത്തിലെ മേരിയായി മനസ് കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലാണ് തുടക്കമെങ്കിലും മറ്റുഭാഷകളിലാണ് അനുപമയ്‌ക്ക് മികച്ച വേഷങ്ങൾ ലഭിച്ചത്. ഇടവേളയ്ക്ക് ശേഷം മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ നടിയും സഹസംവിധായികയുമായാണ് അനുപമ തിരികെയെത്തിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായൊരു ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് അനുപമ പരമേശ്വരൻ.

നൃത്ത ചുവടുകളുടെ പോസിലാണ് അനുപമയുടെ പുതിയ ചിത്രം. സമാധാനം കണ്ടെത്തൂ എന്ന കുറിപ്പിനൊപ്പം പങ്കുവെച്ച ചിത്രം ഇതിനോടകം ആറു ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്തുകഴിഞ്ഞു. അതേസമയം, ‘ഫ്രീഡം@ മിഡ്‌നൈറ്റ്’ എന്ന ഹ്രസ്വ ചിത്രത്തിലാണ് അനുപമ അടുത്തതായി വേഷമിടുന്നത്. ആർ ജെ ഷാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ഫ്രീഡം@ മിഡ്‌നൈറ്റ്’.

തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ അടുത്തതായി വേഷമിടുന്നത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്.

അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Read More: ഇസഹാക്കിനെ ചേർത്തുപിടിച്ച് നയൻ‌താര- മനോഹരചിത്രം പങ്കുവെച്ച് താരങ്ങൾ

മണിയറയിലെ അശോകനിലാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ അനുപമ അഭിനയിച്ചത്. പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങിയ ചിത്രമായിരുന്നു മണിയറയിലെ അശോകൻ. നവാഗതനായ ഷംസു സൈബ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിൽ ശ്യാമ എന്ന കഥാപാത്രമായാണ് അനുപമ എത്തിയത്. അനു സിത്താര, നസ്രിയ, ശ്രിത ശിവദാസ് എന്നിവരും അനുപമയ്‌ക്കൊപ്പം ചിത്രത്തിൽ വേഷമിട്ടിരുന്നു. 

Story highlights- anupama parameswaran shared her latest photo