‘കറുപ്പിനഴക്..’- വേറിട്ട ലുക്കിൽ അനുപമ പരമേശ്വരൻ

September 5, 2022

സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ സാരിയണിഞ്ഞ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ ഈ ചിത്രവും ആരാധകർ ഏറ്റെടുത്തു.

കറുപ്പ് സാരിയിലാണ് അനുപമ തിളങ്ങുന്നത്. അതേസമയം, അനുപമ പരമേശ്വരൻ നായികയായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് കാർത്തികേയ 2. പീപ്പിൾ മീഡിയ ഫാക്ടറിയുമായി സഹകരിച്ച് അഭിഷേക് അഗർവാൾ ആർട്‌സിന്റെ ബാനറിൽ അഭിഷേക് അഗർവാളും ടിജി വിശ്വ പ്രസാദും ചേർന്നാണ് ‘കാർത്തികേയ 2’ നിർമ്മിച്ചിരിക്കുന്നത്. ശ്രീനിവാസ റെഡ്ഡി, ഹർഷ ചെമുഡു, ആദിത്യ മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാലഭൈരവ സംഗീതം പകർന്നിരിക്കുന്നു. കാർത്തിക് ഘട്ടമനേനിയാണ് ഛായാഗ്രഹണം.

അതേസമയം, സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിന് ശേഷം മറ്റുഭാഷകളിലാണ് അനുപമ സജീവമായത്. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്.

Story highlights- anupamaparameswaran latest photoshoot