ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തിയാൽ ഒന്നല്ല ഒരുപാടുണ്ട് ഗുണങ്ങൾ

November 17, 2020

കൊറോണ വൈറസ് വിതച്ച ഭീതിയിൽ ഭയന്ന് നിൽക്കുകയാണ് ലോകജനത. ഇക്കാലത്ത് ആരോഗ്യകാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തണം. ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തിയാൽ ഒന്നല്ല നിരവധിയാണ് ഗുണങ്ങൾ. ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറ കൂടിയാണ്. അൽപം കയ്പ്പാണെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ.

പ്രമേഹരോഗമുള്ളവർ ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്. ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം രാവിലെ ഇത് അരിച്ചെടുത്ത് വെറുംവയറ്റില്‍ ആ വെള്ളം കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. രക്തത്തിലെ ഷുഗര്‍ അളവ് നിയന്ത്രണത്തിലാക്കാന്‍ ഉലുവ സഹായിക്കും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കാനാണ് ഉലുവ പ്രധാനമായും സഹായിക്കുന്നത്. അതുപോലെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഷുഗറിനെ സ്വീകരിക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും ഉലുവ സഹായിക്കും.

Read also: ക്യാൻസർ ബാധിതനായ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ബാറ്റ്‌സ്മാനായി ഡോക്ടർ; സ്നേഹം നിറഞ്ഞ വീഡിയോ

ഉലുവയ്ക്ക് പുറമെ, ജീരകവെള്ളവും ആരോഗ്യകാര്യത്തിൽ മുന്നിലാണ്. കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള മിക്ക രോഗങ്ങൾക്കും ഒരു പ്രതിവിധി കൂടിയാണ് ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം.

Story Highlights; Benefits of drinking fenugreek waters