പച്ചപ്പ് നിറഞ്ഞ മലനിരകൾക്കും കോടമഞ്ഞിനും മുകളിലൂടെ മനസ് നിറച്ച് ഒരു ആകാശയാത്ര…

July 2, 2020
sidu bridge

യാത്രകൾ പലപ്പോഴും മനുഷ്യന് സമ്മാനിക്കുന്നത് മനോഹരമായ അനുഭൂതികളാണ്. ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഇല്ലാത്ത മനോഹരമായ യാത്രകൾ മനസിനും കണ്ണിനും ഒരുപോലെ സുഖം പകരുന്നതാണ്. ഇപ്പോഴിതാ പച്ചപ്പ് നിറഞ്ഞ മലകളുടെയും കോടമഞ്ഞ് നിറഞ്ഞ താഴ്വാരങ്ങളുടെയും മുകളിലൂടെയുള്ള ഒരു ആകാശയാത്രയുടെ ചിത്രങ്ങളാണ് ഏറെ കൗതുകം ജനിപ്പിക്കുന്നത്.

സിഡു റിവർ ബ്രിഡ്ജിലൂടെയുള്ളതാണ് ഈ യാത്ര. സിഡു നദിയ്ക്ക് മുകളിലായി കെട്ടിപ്പൊക്കിയ ഈ പാലം ചൈനയിലെ ഷാങ്ഹായ്- ചോംഗ്ക്വിൻ എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ഭൂമിയിൽ നിന്നും ഏകദേശം 1600 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്.

Read also: തൂപ്പുകാരിയിൽ നിന്നും ഇംഗ്ലീഷ് അധ്യാപികയിലേക്ക് അധിക ദൂരമില്ല; തെളിയിച്ച് ലിൻസ ടീച്ചർ

കേട്ടാൽ അല്പം ഭീതിയും അതിലധികം ആകാംഷയും തോന്നുന്നതാണ് ഈ ആകാശയാത്ര. സാഹസീക യാത്രകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലം.

ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ തൂക്കുപാലമാണിത്. ലോകത്തിലെ ഏറ്റവുമധികം നിർമ്മാണച്ചിലവുള്ള പാലങ്ങളിൽ ഒന്നുകൂടെയാണ് ഈ പാലം. അതേസമയം വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കുന്ന രീതിയിലാണ് ഈ പാലത്തിന്റെ നിർമ്മാണം.

Story Highlights : Sidu river bridge